ഭരണാധികാരികൾ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തണം, കാനം തുറന്നടിയ്ക്കുന്നു !!!
സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് ഇല്ലാതാകുന്നതെന്നും കാനം പ്രതികരിച്ചു.
മലപ്പുറം: മഹിജയ്ക്ക് എതിരെയുണ്ടായ പോലീസ് നടപടിയില്‍ ഡിജിപിയെ രൂക്ഷമായി വിമര്‍ശിത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഹിജയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ പോലീസ് നടപടി സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണെന്ന് കാനം പറഞ്ഞു. അത് സാമാന്യ ബുദ്ധിയുടെ പ്രശ്‌നമാണെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് ഇല്ലാതാകുന്നതെന്നും കാനം പ്രതികരിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കഴിഞ്ഞ ദിവസം കാനം വിമര്‍ശിച്ചിരുന്നു. മുന്‍ ഡിപിജി വെങ്കിടാചലം സമരങ്ങളെ നേരിടുന്ന രീതി ബെഹ്‌റ കണ്ടുപഠിയ്ക്കണം എന്നായിരുന്ന കാനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.












Click it and Unblock the Notifications