കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഓടി വരാനുള്ള ഇടമല്ല... ജോസ് വിഭാഗത്തിന് കാനത്തിന്റെ മറുപടി, വെന്റിലേറ്ററാവാന്‍ ഞങ്ങളില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രന്‍. ഇടതു മുന്നണിയിലേക്ക് പുതുതായി ഏതെങ്കിലും പാര്‍ട്ടികളെ കൊണ്ടുവരണമെങ്കില്‍, അക്കാര്യം മുന്നണിയില്‍ കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ. കേറള കോണ്‍ഗ്രസിന്റെ കാര്യത്തിലും ആ നിലപാടില്‍ മാറ്റമില്ല. സിപിഐ അതില്‍ ഉറച്ച് നില്‍ക്കുന്നു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കട്ടെ.അപ്പോള്‍ സിപിഐ നിലപാട് അറിയിക്കാമെന്നും കാനം പറഞ്ഞു.

1

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

യുഡിഎഫ് ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാന്‍ സിപിഐ നില്‍ക്കില്ല. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാന്‍ സിപിഐക്ക് സാധിക്കില്ല. എവിടെ നില്‍ക്കണമെന്ന് ജോസ് വിഭാഗം അക്കാര്യം തീരുമാനിക്കട്ടെ. അവരെ ഏതെങ്കിലും മുന്നണിയില്‍ കയറ്റിയെ ഇനി വിശ്രമമുള്ളൂ എന്ന ധൃതി മാധ്യമങ്ങള്‍ക്ക് വേണ്ട. മുഖ്യമന്ത്രി പറയുന്ന ഓരോ വാക്കിനും അഭിപ്രായം പറയാന്‍ തനിക്ക് സാധിക്കില്ലെന്നും കാനം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. നയങ്ങളും പരിപാടികളും മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. മുന്നണിക്ക് ഒരു ഇടത് ഇമേജുമുണ്ട്. മുന്നണിയിലേക്ക് ആരെങ്കിലുമൊക്കെ അങ്ങനെ ഓടിവന്നാല്‍ കയറ്റാനാവില്ലെന്നും കാനം പറഞ്ഞു. അതേസമയം യുഡിഎഫ് തന്നെ പുറത്താക്കിയത് നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് തുറന്നടിച്ചു. മുന്നണിയുമായുള്ള ഹൃദയ ബന്ധമാണ് മുറിച്ചത്. കെഎം മാണി വളര്‍ത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കാനാണ് താന്‍ നോക്കിയത്. പാര്‍ട്ടി കൂടുതല്‍ കരുത്തോടെ തന്നെ മുന്നോട്ട് പോകും. കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുമ്പും ശ്രമം ഉണ്ടായിട്ടുണ്ടെന്നും ജോസ് പറഞ്ഞു.

അതേസമയം തന്നെ പുറത്താക്കിയ നടപടി സാധാരണ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസിന് മുറിവുണ്ടാക്കും. സ്വാഭാവിക തീരുമാനമാണ് മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെന്ന് പിജെ ജോസഫ് പറഞ്ഞു. മുന്നണി നിര്‍ദേശവും ധാരണകളും പാലിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ല എന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായത്. ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് ഇത്തരം തീരുമാനം പല നേതാക്കളുമെടുക്കുന്നത്. ആരുടെയും പേര് ഞാന്‍ പറയുന്നില്ല. പക്ഷേ വരാനുള്ളവരുടെ ലിസ്റ്റ് വളരെ നീണ്ടതാണെന്നും ജോസഫ് പറഞ്ഞു.

English summary
kaanam rajendran says cpi dont want to be jose k mani fraction's ventilator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X