കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിന് ഉദുമ ഒരുങ്ങി; പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങും

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കബഡി...കബഡി... വളഞ്ഞ് പുളഞ്ഞ് എതിര്‍ കോര്‍ട്ടില്‍ കയറി പ്രദീപ് നര്‍വാനും ഷമീറലിയും രാഹുല്‍ ചൗധരിയും മുകേഷ് ഹെഗ്‌ഡെയും സാഗര്‍ ബി കൃഷ്ണയുമൊക്കെ പോയന്റ് വാരിക്കൂട്ടാന്‍ ഉദുമയിലെത്തുന്നു. ഇന്ത്യന്‍ ടീമിലും പ്രോ കബഡിയിലും മിന്നും താരങ്ങളായി ശോഭിച്ച താരങ്ങളുടെ മികച്ച പ്രകടനത്തിന് വേദിയാവുകയാണ് ഉദുമ.

കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് കുരുതിക്കളമാകുന്നു കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് കുരുതിക്കളമാകുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്‌ക് ഉദുമയും ഉദുമ എവീസ് ഗ്രൂപ്പും ആതിഥ്യമരുളുന്ന വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന് 18ന് വ്യാഴാഴ്ച ഉദുമ പള്ളത്ത് തുടക്കമാവും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ 24ന് സമാപിക്കും. അമച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള കബഡി അസോസിയേഷന്‍, കാസര്‍കോട് കബഡി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ്. എയര്‍ ഇന്ത്യ, എച്ച്.എ.എല്‍ ബംഗളൂരു, ഭാരത് പെട്രോളിയം, ഒ.എന്‍.ജി.സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, പോസ്റ്റല്‍ ടീം, ബി.എസ്.എന്‍.എല്‍, ഡല്‍ഹി പൊലീസ്, കസ്റ്റംസ്, യു.പി പൊലീസ് തുടങ്ങിയ 26 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാനെത്തും. 390ലധികം കളിക്കാര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെയും തിരഞ്ഞെടുക്കും.

kasarcode

ചാമ്പ്യന്‍ഷിപ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. അഹമ്മദ് ഷരീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എ.വി ഹരിഹരസുതന്‍, ബാലു ഏവീസ്, ഋഷിചന്ദ്രന്‍ ഏവീസ്, മുഹമ്മദ് യാസര്‍ നാലാംവാതുക്കല്‍, എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, കേരള കബഡി അസോസിയേഷന്‍ പ്രസിഡണ്ട് സുധീര്‍കുമാര്‍ മഞ്ചേശ്വരം, കാസര്‍കോട് കബഡി അസോ. പ്രസിഡണ്ട് പ്രവീണ്‍ രാജ് ഉദുമ, സുരേഷ് ബാബു കുതിരക്കോട്, കോരന്‍ ഏവീസ്, ടൂര്‍ണമെന്റ് ട്രഷറര്‍ അഷ്‌റഫ് മൊട്ടയില്‍ എന്നിവര്‍ അറിയിച്ചു. മത്സരം നടക്കുന്ന കോര്‍ട്ടുകളുടെ മുകളില്‍ മേല്‍ക്കൂര സ്ഥാപിച്ചുകഴിഞ്ഞു. രണ്ടുകോര്‍ട്ടും 6000 കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയും പൂര്‍ത്തിയായിട്ടുണ്ട്. മണ്ണിട്ട് നിരപ്പാക്കിയ സ്ഥലത്ത് കാര്‍പ്പെറ്റ് വിരിച്ച് അതിന് മുകളില്‍ സിന്തറ്റിക് കോര്‍ട്ടുണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്ന് നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്.

18ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ സല്യൂട്ട് സ്വീകരിക്കും. കേരള, ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡണ്ടുമാരായ സുധീര്‍കുമാര്‍ മഞ്ചേശ്വരം, പ്രവീണ്‍ രാജ് ഉദുമ എന്നിവര്‍ സംസ്ഥാന-ജില്ലാ പതാകകള്‍ ഉയര്‍ത്തും. അമേച്വര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പട്ടേല്‍ ഇന്ത്യന്‍ ഫെഡറേഷന്‍ പതാക ഉയര്‍ത്തും. കബഡി ചാമ്പ്യന്‍ഷിപ്പ് കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ കബഡി ഫെഡറേഷന്‍ സ്ഥാപക പ്രസിഡണ്ട് ജനാര്‍ദ്ദന സിംഗ് ഗലോട്ട് മുഖ്യാതിഥിയായിരിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് സ്വാഗതം പറയും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ പങ്കെടുക്കും.

19ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന മത്സരം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയും 20ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവും ഉദ്ഘാടനം ചെയ്യും. 21ന് നാലുമണിക്ക് കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനാകും. കേരള കബഡി അസോ. ജനറല്‍ സെക്രട്ടറി വിജയകുമാര്‍ സ്വാഗതം പറയും.

English summary
kabadi chambianship in uduma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X