Get Updates
Get notified of breaking news, exclusive insights, and must-see stories!

മെസ്സി പച്ച വ്യഭിചാരിയെന്ന്... പറഞ്ഞത് പഴയ കാന്‍ഡി ക്രഷ് ബാഖവി

കോഴിക്കോട്: കാന്‍ഡി ക്രഷ് സാഗ എന്ന ഗെയിം ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ കബീര്‍ ബാഖവി പുതിയ വിവാദവുമായി വീണ്ടും രംഗത്ത്. കാന്‍ഡി ക്രഷ് വിവാദം ഫേസ്ബുക്കിലായിരുന്നു തുടങ്ങിയതെങ്കില്‍ ഇത് പ്രസംഗത്തിലാണെന്ന് മാത്രം.

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ആരാധനാപാത്രമായ ലയണല്‍ മെസ്സിയാണ് ഇത്തവണ ബാഖവിയുടെ ഇര. ലയണല്‍ മെസ്സിയെ ഇദ്ദേഹം വിശേഷിപ്പിച്ചതെങ്ങനെയെന്നോ... പച്ച വ്യഭിചാരിയെന്ന്.

ഇതോടെ കബീര്‍ ബാഖവിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ തിരിഞ്ഞിരിയ്ക്കുകയാണ്. കബീര്‍ ബാഖവി പറഞ്ഞതെന്തെന്ന് കേള്‍ക്കേണ്ടേ....

യൂറോപ്പിനെ കുറിച്ച്

യൂറോപ്പിനെ കുറിച്ച്

യൂറോപ്പിനെ കുറിച്ചാണ് ബാഖവി പറഞ്ഞു കൊണ്ടിരുന്നത്. അതിനിടയിലാണ് മെസ്സി കടവന്നുവന്നത്.

ആരാണ് മെസ്സി?

ആരാണ് മെസ്സി?

'യഥാര്‍ത്ഥത്തില്‍ മെസ്സി ആരാ... പച്ച വ്യഭിചാരി... പച്ച വ്യഭിചാരി... ' തന്നോട് ഇക്കാര്യത്തില്‍ ആര്‍ക്കും വിഷമം തോന്നരുതെന്നും ബാഖവി പറയുന്നു.

ലോകകപ്പ് തോറ്റപ്പോള്‍

ലോകകപ്പ് തോറ്റപ്പോള്‍

ലോകകപ്പ് തോറ്റപ്പോള്‍ അതിന്റെ നിരാശ തീര്‍ക്കാന്‍ അടുത്ത ദിവസം തന്നെ കാമുകിയ്‌ക്കൊപ്പം വ്യഭിചരിയ്ക്കാന്‍ ഹവായ് ദ്വീപിലേയ്ക്ക് പോയ ആളാണ് മെസ്സിയെന്നാണ് ബാഖവി പറയുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍

സാധാരണ വ്യഭിചാരം രഹസ്യമായിട്ടാണ് ചെയ്യുക. എന്നാല്‍ എയര്‍പോര്‍ട്ടിലേയ്ക്ക പോകുമ്പോള്‍ പത്രക്കാര്‍ക്ക് മുന്നില്‍ കാമുകുയെ ചേര്‍ത്തുപിടിച്ച് മെസ്സി ഫോട്ടേയ്ക്ക് പോസ് ചെയ്തു എന്നും ബാഖവി ആക്ഷേപിയ്ക്കുന്നുണ്ട്.

യൂറോപ്പ് പഠിപ്പിയ്ക്കുന്നത്

യൂറോപ്പ് പഠിപ്പിയ്ക്കുന്നത്

യൂറോപ്പില്‍ വ്യഭിചാരം ഒരു പ്രശ്‌നമല്ല. യൂറോപ്പ് പഠിപ്പിയ്ക്കുന്നത് ഈ വിദ്യാഭ്യാസമാണെന്നും ബാഖവി കണ്ടെത്തുന്നുണ്ട്.

മെസ്സി യൂറോപ്പിലോ

മെസ്സി യൂറോപ്പിലോ

യഥാര്‍ത്ഥത്തില്‍ മെസ്സി യൂറോപ്പിലാണോ...? അര്‍ജന്റീനക്കാരനായ മെസ്സിയെങ്ങനെ യൂറോപ്യനാവും?

ബാഖവി ആദ്യമായല്ല

ബാഖവി ആദ്യമായല്ല

മുമ്പ് കാന്‍ഡി ക്രഷ് സാഗയെ വിമര്‍ശിച്ച് രംഗത്തെത്തിപ്പോഴാണ് ബാഖവി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏറെ വിമര്‍ശനങ്ങള് ഏറ്റുവാങ്ങിയത്.

അത് ഇതായിരുന്നു

അത് ഇതായിരുന്നു

ഇതായിരുന്നു ബാഖവി കാന്‍ഡി ക്രഷ് സാഗയ്‌ക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ്.

ബാഖവിയുടെ പ്രസംഗം കേള്‍ക്കാം

ഇതാണ് ബാഖവി മെസ്സിയ്‌ക്കെതിരെ നടത്തിയ പ്രസംഗം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+