അബ്ദുള്‍ റാഷിദ് ഐസിസിന്റെ കാബൂള്‍ മൊഡ്യൂള്‍ തലവന്‍... കൈകളില്‍ 40 മലയാളി യുവാക്കള്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്ന അബ്ദുള്‍ റാഷിദ് കാബൂളിലെ ഐസിസ് മൊഡ്യൂളിന്റെ തലവന്‍ എന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിയ്ക്കുക എന്നതാണ് ഇയാളുടെ ദൗത്യം.
കേരളത്തില്‍ നിന്നുള്ള 40 യുവാക്കളെ ഇയാളെ ഐസിസിന്റെ പാതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലെ 21 പേരാണ് ഇപ്പോള്‍ അപ്രത്യക്ഷരായിട്ടുള്ളത്. ബാക്കി 19 പേര്‍ ഇപ്പോഴും കേരളത്തില്‍ തന്നെ ഉണ്ട്.

റാഷിദിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഈ നാല്പത് പേരും പങ്കെടുത്തിരുന്നതായാണ് വിവരം. ബാക്കിയുള്ളവരും ഇന്ത്യ വിടാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് കാസര്‍കോട് നിന്ന് ഒരാള്‍കൂടി അപ്രത്യക്ഷനായിരിക്കുന്നത്.
റാഷിദിന്റെ രണ്ടാം ഭാര്യ എന്ന് കരുതുന്ന യാസ്മിന്‍ പിടിയിലായിട്ടുണ്ടെങ്കിലും ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications