കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കഴിഞ്ഞപ്പോള്‍ തൃശൂര്‍ പൂരം; ബിജെപിയുടേത് മുതലെടുപ്പ് രാഷ്ട്രീം, ജനം എല്ലാം കാണുന്നു: മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാമചന്ദ്രനുള്ള വിലക്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനം എടുക്കട്ടെ എന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

<strong> നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി</strong> നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി

തൃശൂര്‍ പൂരത്തിലും രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്ന്. പൂരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ബിജെപി നേതാക്കളുടെ ആരോപണവും മന്ത്രി പൂര്‍ണ്ണമായി തള്ളക്കളയുന്നുവന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..

ശബരിമല കഴിഞ്ഞപ്പോള്‍

ശബരിമല കഴിഞ്ഞപ്പോള്‍

ശബരിമല കഴിഞ്ഞപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിഷയം നിലനിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ കേരളം മുഴുവന്‍ കണ്ടതാണ്.

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക്

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക്

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാറിന് മറുപടിയില്ല. അവരുടെ ലക്ഷ്യം വേറെയാണ്. അത് കേരളത്തില്‍ ചിലവാകില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ എല്ലം കാണുന്നുണ്ടെന്ന ബോധ്യം ബിജെപിക്ക് വേണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആചാരത്തില്‍ പങ്കെടുപ്പിക്കണം

ആചാരത്തില്‍ പങ്കെടുപ്പിക്കണം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട ആചാരത്തില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ളവരോട് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ഇന്ന് തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂരത്തെ സഹായിക്കുന്ന നിലപാട്

പൂരത്തെ സഹായിക്കുന്ന നിലപാട്

ത‍ൃശൂര്‍ പുരത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും വ്യക്തമാക്കി. പൂരത്തെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് നെഗറ്റീവ് അഭിപ്രായമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്ത അഭിപ്രായമില്ല

വ്യത്യസ്ത അഭിപ്രായമില്ല

പൂരവുമായി ബന്ധപ്പെട്ട പ്രത്യേകചടങ്ങില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ സര്‍ക്കാറിന് വ്യത്യസ്ത അഭിപ്രായമില്ല. ആനയെ പൂരത്തിന് തലേന്നുള്ള ചടങ്ങല്‍ പങ്കെടുപ്പിക്കണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. മറ്റാനകളൊന്നും ഈ ചടങ്ങില്‍ ഇല്ല.

 ആനയുടെ ആരോഗ്യവും

ആനയുടെ ആരോഗ്യവും

സുരക്ഷാപ്രശ്നവും ആനയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മൃഗഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍ട്ടുകളും കളക്ടര്‍ ഉള്‍പ്പെടുന്നു സമിതി പരിശോധിക്കും. നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ കളക്ടര്‍ ഉചിതമായ തീരുമാനമെടുക്കും. ഇതിന് അര്‍ത്ഥം വിലക്ക് പൂര്‍ണ്ണമായും നീങ്ങുമെന്ന് പറയാനികില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ആനയെ ത‍ൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കളക്ടറുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ഹെക്കോടതിയും നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതിയുടെ നിലപാട്.

ഭഗവതിയുടെ തിടമ്പേറ്റാന്‍

ഭഗവതിയുടെ തിടമ്പേറ്റാന്‍

തെക്കോട്ടറിക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെയും നിലപാട്.

വിലക്ക് തുടരും

വിലക്ക് തുടരും

നിയമം അനുസരിച്ച് ആനകള്‍ക്കുള്ള വിലക്ക് തുടരുമെന്നാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. എന്നാല്‍ പൂരത്തിന്‍റെ പ്രധാന ചടങ്ങായ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്നാണ് ഹർജിക്കാർക്കുള്ളത്.

വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ റിപ്പോർ‍ട്ട്

വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ റിപ്പോർ‍ട്ട്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിദഗ്ധരായ ആളുകൾ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡന് റിപ്പോർ‍ട്ട് സമർ‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ റിപ്പോർ‍ട്ട് ചെയ്തിട്ടുട്ട്.

പൂര വിളംബരം ദിവസം

പൂര വിളംബരം ദിവസം

അതേസമയം, പൂര വിളംബരം ദിവസം മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രെ എഴുന്നള്ളിക്കാമെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു. പൂര ആഘോഷം കമ്മറ്റി ഇന്നോ നാളെയോ തീരുമാനം എടുക്കണമെന്നും നിയമോപദേശമുണ്ട്.

നിയമോപദേശം

നിയമോപദേശം

ജനങ്ങളെ ആനയുടെ നിശ്ചിത അകലത്തില്‍ നിര്‍ത്തണം. അപകടം ഉണ്ടാവാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും എടുക്കണം. ആനയെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഇടവരുത്തരുതെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. മറ്റ് ഉത്സവങ്ങള്‍ക്ക് ഇത് കീഴ്വഴക്കമാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

English summary
kadakam pally surendran against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X