കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നില്‍ നിന്ന് കുത്തുന്നവര്‍ക്ക് കാലം മറുപടി നല്‍കും! ഹൈക്കോടതി വിധിക്കെതിരെ മന്ത്രി

Google Oneindia Malayalam News

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കാനുളള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. 2 മാസത്തേക്കാണ് സ്‌റ്റേ. ശമ്പളം ജീവനക്കാരുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ശമ്പളം പിടിക്കാനുളള ഉത്തരവുണ്ടായത്.

ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് താല്‍ക്കാലികമായി തടഞ്ഞു വെക്കാനുള്ള തീരുമാനം കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്‌ സ്റ്റേ ചെയ്ത നടപടി ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ്. വിധി പൂര്‍ണമായി വായിക്കുവാന്‍ സാധിച്ചില്ല എങ്കിലും ബഹുമാനപ്പെട്ട ഹൈക്കോടതി ചുറ്റുപാടുകളെ കണ്ടില്ല എന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.

hc

ചെറിയ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ മാത്രമേ കോടതിക്ക് കാണുവാന്‍ സാധിച്ചുള്ളൂ. നമ്മുടെ നാട്ടില്‍ ദുരിതം അനുഭവിക്കുന്ന ദശലക്ഷക്കണക്കിനു സാധാരണക്കാരെയും അവരുടെ ബുദ്ധിമുട്ടുകളും കാണുവാന്‍ കോടതിക്ക് സാധിച്ചില്ല എന്നത് നിരാശയുണ്ടാക്കുന്നതാണ്. മാനവികമായി കാര്യങ്ങളെ കാണുന്നതില്‍ കോടതി പരാജയപ്പെട്ടു. നീതിദേവതയുടെ കണ്ണുകള്‍ മൂടിയിരിക്കുന്നത് മാനുഷികതയ്ക്ക് നേരെയുള്ള കണ്ണടയ്ക്കല്‍ ആയി മാറരുത്.

കോടതിക്ക് ചേംബറിലുള്ള വാദികളെയും സാങ്കേതികതയും മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നതിനാലായിരിക്കാം ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കോടതിയെ സമീപിച്ചവര്‍ എത്രത്തോളം സങ്കുചിതരും ആര്‍ത്തി മൂത്തവരുമാണ് എന്നത് നാട് തിരിച്ചറിയുന്നുണ്ട്. കൊടിയ ദുരിതത്തിന് നടുവില്‍ നില്‍ക്കുമ്പോള്‍ കൂടെ നിന്നില്ലെങ്കിലും മാറി നില്‍ക്കാനുള്ള മനസെങ്കിലും ഇവര്‍ക്ക് ഉണ്ടാകണമായിരുന്നു. അതിന് പകരം പിന്നില്‍ നിന്ന് കുത്തുന്നവര്‍ക്ക് കാലം മറുപടി നല്‍കും''.

English summary
Kadakampalli Surendran against High Court verdict on Salary Cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X