കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല നാടുനീളെ നടന്ന് വര്‍ഗീയ വിഷം ചീറ്റുന്നയാള്‍.... തുറന്നടിച്ച് കടകംപള്ളി!!

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികല നാടുനീളെ നടന്ന് വര്‍ഗീയ വിഷയം ചീറ്റുന്നവരാണ്.അവര്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. ഒരുമാസത്തില്‍ നാല് തവണ പോകാന്‍ ശശികല ഗുരുസ്വാമിയാണോ. ബിജെപി പിന്തുണയോടെ നടത്തുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഹര്‍ത്താലില്‍ ജനം വലഞ്ഞിരിക്കുകയാണ്. ഹര്‍ത്താലോടെ ബിജെപിയുടെ രാഷ്ട്രീയ അജണ്ട ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും കടകംപള്ളി പറഞ്ഞു. ഈ കാരണം കൊണ്ടാണ് ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കാതെ ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

1

ഭക്തരുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുകയാണ്. വെള്ളം പോലും കിട്ടാത്ത വിധം ഭക്തരെ ബുദ്ധിമുട്ടിക്കുന്നു. മണ്ഡലകാലത്ത് ഹര്‍ത്താല്‍ നടത്തുകയാണെങ്കില്‍ പത്തനംതിട്ട ജില്ലയെ ഒഴിവാക്കുകയാണ് ഇത്രയും കാലത്തെ പതിവ്. കൊച്ചി വിമാനത്താവശളത്തില്‍ നടന്ന് സംഘപരിവാറിന്റെ പ്ലാന്‍ ബി ആണ്. കെപി ശശികലയെ മലകയറ്റിയതും പ്ലാന്‍ ബി തന്നെയാണ്. വിശ്വാസത്തിന്റെ പേരിലാണോ ശശികല ശബരിമല സന്ദര്‍ശിക്കുന്നത്. ശബരിമലയെ ചോരക്കളമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് ഒരു പരിധിയില്ലേയെന്നും കടകംപള്ളി ചോദിച്ചു. അതേസമയം അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരതെ കല്ലേറുണ്ടായി. നേരത്തെ തിരിച്ചു പോകണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്കൂര്‍ തടഞ്ഞ നിര്‍ത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്.

മുഖ്യന്റെ വാക്കും പഴയ ചാക്കും.. പിണറായി വായ്ത്താരി മുഴക്കുന്നു, രൂക്ഷമായി പരിഹസിച്ച് ജയശങ്കർമുഖ്യന്റെ വാക്കും പഴയ ചാക്കും.. പിണറായി വായ്ത്താരി മുഴക്കുന്നു, രൂക്ഷമായി പരിഹസിച്ച് ജയശങ്കർ

സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍

English summary
kadakampally against kp sasikala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X