കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍;മരണം കള്ളപ്പണ നിക്ഷേപമെന്ന ആരോപണത്തിന് പിന്നാലെ

തിരുവനന്തപുരത്തെ കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു മന്ത്രിക്കും ഭാര്യക്കും കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് മാനേജര്‍ മരണപ്പെട്ടത്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗം മരിച്ച നിലയില്‍. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ കൂടിയായ ചാക്ക് പുള്ളി ലെയ്ന്‍ പ്രശാന്തിയില്‍ വിഎല്‍ ജയശങ്കറാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

തിരുവനന്തപുരത്തെ കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു മന്ത്രിക്കും ഭാര്യക്കും കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് മാനേജര്‍ മരണപ്പെട്ടത്. ശനിയാഴ്ചയാണ് ജയശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റായ ഭാര്യ കെ സുധാകുമാരി ജോലി കഴിഞ്ഞ് അഞ്ചരയോടെ എത്തിയപ്പോഴാണ് കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

 ബിജെപി

ബിജെപി

മരണത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ വിവാദത്തിന് തുടക്കമായിരിക്കുകയാണ്.

 സഹകരണ ബാങ്ക്

സഹകരണ ബാങ്ക്

കടകംപള്ളി സഹകരണ ബാങ്കിലെ എല്ലാ ഇടപാ

ടുകളെ കുറിച്ചും കൃത്യമായി അറിയാമായിരുന്നു. ഇവിടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

 കടകംപള്ളി സുരേന്ദ്രന്‍

കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വലംകൈയ്യായാണ് ജയശങ്കര്‍ അറിയപ്പെടുന്നത്. അതേമയം ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കടകംപളഅളി സുരേന്ദ്രന്‍ വ്യക്തമാക്കി.

 കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ജയശങ്കറിന് ബാങ്കിലെ കള്ളപ്പണത്തെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നെന്ന് ബെജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

English summary
Kadakampally Co-operative bank manager found dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X