ബിജെപിക്ക് ആചാരങ്ങളും വിശ്വാസങ്ങളും പ്രാധാന്യമുള്ളതല്ല.... ഹര്‍ത്താലിനെതിരെ കടകംപള്ളി!!
തിരുവനന്തപുരം: ശബരിമലയില്‍ കെപി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും ബിജെപിയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ ഹര്‍ത്താലിലൂടെ തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് ബിജെപിയും സംഘപരിവാറും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
അതേസമയം നേരത്തെ തന്നെ ഹര്‍ത്താലിനെതിരെ കടകംപള്ളി രംഗത്തെത്തിയിരുന്നു. കെപി ശശികല നാടുനീളെ നടന്ന് വര്‍ഗീയ വിഷം ചീറ്റുന്നവരാണെന്നും അവരുടെ അറസ്റ്റില്‍ യാതൊരു തെറ്റുമില്ലെന്നായിരുന്നു കടകംപള്ളി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ബിജെപിയെയും ആര്‍എസ്എസിനെയും അദ്ദേഹം കടന്നാക്രമിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്
വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ശബരിമല മണ്ഡലകാലം തുടങ്ങുക മാത്രമല്ല. സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും ചിറപ്പ് മഹോത്സവം തുടങ്ങുന്നതും ഇന്നാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്ത് നിന്നുമുള്ള പതിനായിര കണക്കിന് തീര്‍ത്ഥാടകകര്‍ മണ്ഡല കാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ എത്തുന്നതാണ്.

പവിത്ര ദിനമാണ്
ഹിന്ദു മത വിശ്വാസികള്‍ പവിത്രമായി കാണുന്ന ദിനവുമാണ് വൃശ്ചികം ഒന്ന്. എന്നാല്‍ ഇത്തരമൊരു പരിഗണനയും കൂടാതെ വൃശ്ചികം ഒന്നാം തീയതി പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് ഹബിന്ദു ഐക്യവേദിയും ബിജെപിയും ചെയ്തിരിക്കുന്നത്. തങ്ങളുടെ അജണ്ടയ്ക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് ബിജെപിയും സംഘപരിവാറും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ഹര്‍ത്താലിലൂടെ.

സാധാരണ പ്രതിഷേധങ്ങള്‍ ഉണ്ടാവാറില്ല
സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, സംഘടനകളോ ഒന്നും തന്നെ വൃശ്ചികം ഒന്നിന് ഹര്‍ത്താലോ അതുപോലുള്ള പ്രതിഷേധങ്ങളോ സംഘടിപ്പിക്കാറില്ല. ശബരിമല തീര്‍ത്ഥാടന കാലത്ത് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ലയെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ഹിന്ദു ഐക്യവേദിയും പിന്തുണയ്ക്കുന്ന ബിജെപിയും ആ ഇളവ് പോലും നല#്കിയിട്ടില്ല.

അയ്യപ്പനോടോ സുപ്രീംകോടതിയോടോ പ്രതിബദ്ധതയില്ല
ശബരിമല സുപ്രീം കോടതി വിധി സുവര്‍ണാവസരമായി ഉപയോഗിക്കാന്‍ നടക്കുന്നവര്‍ക്ക് അയ്യപ്പനോടോ, അയ്യപ്പഭക്തരോടോ ഒരു പ്രതിബദ്ധതയുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിയും മനസ്സിലാകാത്തവര്‍ക്ക് കാര്യങ് ങള്‍ ബോധ്യപ്പെടാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകും. കഴിഞ്ഞ മാസം അതായത് ഒക്ടോബര്‍ 18 ഹിന്ദുമത വിശ്വാസികളെയും അയ്യപ്പഭക്തരെയും സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ദിനമായിരുന്നു.

തുലാമാസ പൂജകള്‍ ആരംഭിച്ചു
അന്ന് തുലാം മാസം ഒന്നാം തീയതി ആയിരുന്നു. ശബരിമലയില്‍ അന്ന് പുലര്‍ച്ചെയാണ് തുലാമാസ പൂജകള്‍ ആരംഭിക്കുന്നത്. പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതും അന്നാണ്. ഇത്തവണ തുലാം ഒന്ന്, മഹാനവമി ദിനം കൂടിയായിരുന്നു. ആ തുലാം ഒന്നിന്, മഹാനവമി ദിനത്തില്‍ സംസ്ഥാനത്താകമാനം ഇതേ പോലെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെയും തീര്‍ത്ഥാടകരെയും ബുദ്ധിമുട്ടിച്ചു. ഇന്നും സമാന സ്ഥിതിയാണ്. വെള്ളം പോലും കിട്ടാതെ തീര്‍ത്ഥാടകര്‍ പ്രയാസത്തിലായി. അയ്യപ്പഭക്തരുടെ വാഹനങ്ങളടക്കം പല സ്ഥലത്തും കുടുങ്ങിയ നിലയിലാണ്. ശബരിമലയെ തകര്‍ക്കാന്‍ ആരാണ്മ ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ടല്ലോ.












Click it and Unblock the Notifications