സലീം രാജിനെ സിബിഐ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലീം രാജ് അറസ്റ്റില്‍. കേസ് അന്വേഷിയ്ക്കുന്ന സിബിഐ സംഘമാണ് സലീം രാജിനെ അറസ്റ്റ് ചെയ്തത്.
സിബിഐയുടെ തിരുവനന്തപുരം ഓഫീസില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സലീം ഉള്‍പ്പെട കേസില്‍ ഏഴ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അഡീഷണല്‍ തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ ജയറാം, നാസര്‍, എസ്എം സലീം, മുഹഹദ് അഷറഫ്, അബ്ദുള്‍ മജീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അവസാനത്തെ നാല് പേരും സലീം രാജിന്റെ ബന്ധുക്കളാണ്.

ഭൂമി തട്ടിപ്പില്‍ സലീം രാജ് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടകംപള്ളിയില്‍ മാത്രമല്ല, കൊച്ചി കളമശ്ശേരിയിലെ ഭൂമി തട്ടിപ്പ് കേസിലും സലീം രാജ് പ്രതിയാണ്. ഈ കേസില്‍ മൂന്ന് പേരെ സിബിഐ കൊച്ചിയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര വില്ലേജ് ഓഫീസര്‍ ബാബു, വില്ലേജ് അസിസ്റ്റന്റ് ആയ മൊറാദ്, കലക്ടറേറ്റ് ജീവനക്കാരനായ ഗീവര്‍ഗ്ഗീസ് എന്നിവരാണ് കൊച്ചിയില്‍ അറസ്റ്റിലായത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് ആയ സലീം രാജ് സോളാര്‍ തട്ടിപ്പ് കേസിലും ആരോപണവിധേയനായിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഗണ്മാന് സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നത്
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications