കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം രാജിനെ സിബിഐ അറസ്റ്റ് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീം രാജ് അറസ്റ്റില്‍. കേസ് അന്വേഷിയ്ക്കുന്ന സിബിഐ സംഘമാണ് സലീം രാജിനെ അറസ്റ്റ് ചെയ്തത്.

സിബിഐയുടെ തിരുവനന്തപുരം ഓഫീസില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സലീം ഉള്‍പ്പെട കേസില്‍ ഏഴ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അഡീഷണല്‍ തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ ജയറാം, നാസര്‍, എസ്എം സലീം, മുഹഹദ് അഷറഫ്, അബ്ദുള്‍ മജീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അവസാനത്തെ നാല് പേരും സലീം രാജിന്റെ ബന്ധുക്കളാണ്.

salim-fraud

ഭൂമി തട്ടിപ്പില്‍ സലീം രാജ് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടകംപള്ളിയില്‍ മാത്രമല്ല, കൊച്ചി കളമശ്ശേരിയിലെ ഭൂമി തട്ടിപ്പ് കേസിലും സലീം രാജ് പ്രതിയാണ്. ഈ കേസില്‍ മൂന്ന് പേരെ സിബിഐ കൊച്ചിയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര വില്ലേജ് ഓഫീസര്‍ ബാബു, വില്ലേജ് അസിസ്റ്റന്റ് ആയ മൊറാദ്, കലക്ടറേറ്റ് ജീവനക്കാരനായ ഗീവര്‍ഗ്ഗീസ് എന്നിവരാണ് കൊച്ചിയില്‍ അറസ്റ്റിലായത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ ആയ സലീം രാജ് സോളാര്‍ തട്ടിപ്പ് കേസിലും ആരോപണവിധേയനായിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നത്

English summary
Kadakampally Land Scam: Slaimraj arrested by CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X