കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കൈപിടിച്ച് ഉയർത്താൻ ഒരു കോടി നൽകിയത് പ്രഭാസല്ല.. ആ ഒരു കോടിക്കാരൻ ഈ തമിഴ് താരം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് സഹായമായി കിട്ടുന്നത് ഒരു രൂപയാണെങ്കിലും ഒരു കോടിയാണെങ്കിലും വിലപ്പെട്ടതാണ്. എന്നാൽ സിനിമാ താരങ്ങളുടെ ഫാൻസ് അതിനിടയിൽ തങ്ങളുടെ പ്രിയ താരം എത്ര കൊടുത്തുവെന്നും മറ്റുള്ളവർ എത്ര കൊടുത്തുവെന്നും കണക്കെടുപ്പ് വരെ നടത്തി. ഫാൻസ് പേജുകളിൽ നിറയെ താരങ്ങളുടെ വാഴ്ത്തുപാട്ടുകൾ നിറഞ്ഞു.

അതിനിടെ രണ്ട് പടി മുന്നിലോട്ട് കയറിയുള്ള തള്ളലുകളും ചില ഫാൻസ് നടത്തുകയുണ്ടായി. തെലുഗ് സൂപ്പർ താരം പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി സംഭാവന ചെയ്തു എന്നതായിരുന്നു അതിലൊരു തള്ള്. യഥാർത്ഥത്തിൽ 1 കോടി നൽകിയത് പ്രഭാസ് അല്ല, മറ്റൊരു താരമാണ്.

അത് പ്രഭാസല്ല

അത് പ്രഭാസല്ല

പ്രഭാസ് ഒരു കോടി രൂപ നൽകിയെന്ന് ഫാൻസ് മാത്രമല്ല, മന്ത്രി കടകംപള്ളി സുരേന്ദ്രനും പറയുകയുണ്ടായി. എന്നാൽ പ്രഭാസ് നൽകിയത് 25 ലക്ഷം മാത്രമാണ് എന്ന വിവരം പുറത്ത് വന്നു. ഇതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തമിഴ് സിനിമാ താരവും കൊറിയോഗ്രാഫറും നിർമ്മാതാവുമൊക്കെയായ രാഘവേന്ദ്ര ലോറൻസാണ് ആ ഒരു കോടിക്കാരൻ.

അത് ലോറൻസ്

അത് ലോറൻസ്

മന്ത്രി കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി രൂപ നല്‍കിയത് തമിഴ് നടന്‍ രാഘവ ലോറന്‍സാണ്. കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെ കുറിച്ചായിരുന്നു. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം. രാഘവ ലോറന്സ് എന്ന നടന്‍ കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ആശ്വാസവുമായി ഓടിയെത്തിയതിനെ കുറിച്ചാണ് പറഞ്ഞത്.

പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ

പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നത്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് യൂണിയന്റെ നേതൃത്വത്തില്‍ ടിവിഎസ് കമ്പനിയിലെ ബ്രേക്ക് ഇന്ത്യാ ലിമിറ്റഡിലെ തൊഴിലാളികള്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതും അതേ വേദിയില്‍ ഞാന്‍ പറഞ്ഞിരുന്നു.

വിവാദത്തിന് താല്‍പര്യമില്ല

വിവാദത്തിന് താല്‍പര്യമില്ല

ഇത് ഇവിടത്തെ തൊഴിലാളി സംഘടനകളും മാതൃകയാക്കണമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഒരു കോടി രൂപ നല്‍കിയ അന്യഭാഷാ നടനെ കുറിച്ച് സംസാരിച്ചത്. ആരെന്നതല്ല ആ സന്മനസിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു ആ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചത്. അതില്‍ വിവാദത്തിന് താല്‍പര്യമില്ല. കേരളത്തിന്റെ അതിജീവനത്തിനായി കൈ കോര്‍ക്കുന്നവരുടെയെല്ലാം മനസിന് നന്ദി പറയുന്നു എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലാലേട്ടനേയും മമ്മൂക്കയേയും തെറി വിളിക്കാൻ വരട്ടെ.. പ്രഭാസ് നൽകിയ തുക ഇത്ര, മന്ത്രി പറഞ്ഞത് കള്ളം?ലാലേട്ടനേയും മമ്മൂക്കയേയും തെറി വിളിക്കാൻ വരട്ടെ.. പ്രഭാസ് നൽകിയ തുക ഇത്ര, മന്ത്രി പറഞ്ഞത് കള്ളം?

ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കും?ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിക്കും?

English summary
Kadakampalli Surendran's facebook post about Prabhas' contribution to CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X