Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയമുഖത്ത് പുതിയ വിവാദം.. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സൈന്യത്തെ അപമാനിച്ചെന്ന് ആരോപണം

തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവാദത്തില്‍. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ മന്ത്രി അപമാനിച്ചു എന്നാണ് ആരോപണം ഉയരുന്നത്. മന്ത്രിയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ കടകംപള്ളി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാണ് ആരോപണം.

സൈന്യത്തെ വിളിക്കണം

സൈന്യത്തെ വിളിക്കണം

പ്രളയ കാലത്ത് രക്ഷാ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണം എന്ന ആവശ്യം പല കോണുകളിൽ നിന്നായി ഉയർന്നിരുന്നു. ബിജെപിയും കോൺഗ്രസും ഈ ആവശ്യം ഉന്നയിച്ചിരുന്നു. സൈന്യത്തെ വിളിക്കാൻ ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി ആയിരുന്നു കടകംപള്ളിയുടെ പ്രസംഗം. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

മന്ത്രി വിവാദത്തിൽ

മന്ത്രി വിവാദത്തിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് നിങ്ങള്‍ കേട്ടുകാണും. പട്ടാളത്തെ ഏല്‍പ്പിക്കാണ് പറഞ്ഞത്. ഇപ്പോള്‍ അത് പറയുമോ എന്ന് തനിക്ക് അറിയില്ല. പട്ടാളം മാത്രം വിചാരിച്ചാല്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നതല്ല ഇതുപോലെ പ്രളയം വന്നാല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നത് ഇപ്പോഴെങ്കിലും ചെന്നിത്തലയ്ക്ക് മനസ്സിലാക്കുമെന്ന് കരുതുന്നു. പട്ടാളക്കാരന് ദൂരെ അവന്റെ യന്ത്രത്തോക്ക് കൊണ്ട് നില്‍ക്കാനേ സാധിക്കുകയുള്ളൂ.

അവസ്ഥ ഇതായിരുന്നു

അവസ്ഥ ഇതായിരുന്നു

പ്രധാനമന്ത്രിയേയും കൊണ്ട് ഉയര്‍ന്ന് പൊങ്ങിയ ഹെലികോപ്റ്റര്‍ ഏതാനും മിനുറ്റുകള്‍ കഴിഞ്ഞപ്പോള്‍ നിലത്തിറങ്ങി. പറക്കാന്‍ പറ്റിയ അന്തരീക്ഷമല്ലെന്ന് കണ്ടാണ് നിലത്ത് ഇറക്കിയത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഫുഡ് പാക്കറ്റുകള്‍ നിറച്ച എയര്‍ക്രാഫ്റ്റിന് ഉയര്‍ന്ന് പൊങ്ങാനുള്ള അനുമതി ലഭിച്ചില്ല. കാരണം അന്തരീക്ഷം മോശമായിരുന്നു. ഇതൊക്കെയായിരുന്നു അവിടുത്തെ യഥാര്‍ത്ഥ അവസ്ഥ.

മത്സ്യത്തൊഴിലാളികൾക്ക് നന്ദി

മത്സ്യത്തൊഴിലാളികൾക്ക് നന്ദി

അങ്ങനെയുള്ള കാലാവസ്ഥയില്‍ ജീവിതവും മരണവും മുഖാമുഖം നില്‍ക്കുമ്പോള്‍ സഹായിക്കാന്‍ പോയത് മത്സ്യത്തൊഴിലാളികളാണ്. അവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നാണ് പ്രസംഗത്തിൽ മന്ത്രി പറയുന്നത്. മന്ത്രിക്കെതിരെ ബിജെപി രംഗത്ത് വന്നു കഴിഞ്ഞു. നടപടി ആവശ്യപ്പെട്ട് ബിജെപി ഗവർണറെ കണ്ടേക്കും എന്നാണ് റിപ്പോർട്ട്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+