കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും താക്കോൽ ദാനങ്ങൾ നടത്താൻ പ്രതിപക്ഷ നേതാവിന് സാധിക്കട്ടെ; ചെന്നിത്തലയെ ട്രോളി കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനൻനിർമാണത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം നിര്‍ഹിക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം പങ്കുവെച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷനേതാവിനെ ട്രോളിയത്.

ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്

പ്രളയശേഷം കേരളത്തെ വീണ്ടെടുക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ചെന്നിത്തലയുടെ വിമർശനത്തിന് പിന്നാലെയാണ് സഹകരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം നിര്‍വഹിക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രവും ചടങ്ങിന്റെ വാർത്തയും കടകംപളളി സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇനിയും ഇതുപോലെ താക്കോൽ ദാനം നടത്താൻ ചെന്നിത്തലയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി പറയുന്നു. കൂടാതെ പ്രളയ പുനർനിർമാണത്തിനായി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എണ്ണമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് മന്ത്രി,

main

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബഹു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽ ദാനത്തിനായി ക്ഷണിച്ച ചേർപ്പ് സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ.

പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങൾ,
കേരളമെമ്പാടും കെയർ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിർമിച്ചു നൽകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ബഹു: സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയൻ 228 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ഇതുവരെ 1200ഓളം വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു അതിന്റെ ഉപഭോക്താക്കൾക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിർമാണം ഉടൻ തന്നെ പൂർത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുവാനും സർക്കാരിന്റെ നവകേരള നിർമാണത്തിൽ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു.

English summary
Kadakampally Syrendran against Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X