കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത്, ഇത് കൊണ്ടൊന്നും കേരളത്തെ തളര്‍ത്താന്‍ നോക്കേണ്ട'

Google Oneindia Malayalam News

Recommended Video

cmsvideo
Kadakampally surendran against rejecting republic day tablea of kerala | Oneindia Malayalam

തിരുവനന്തപുരം: റിപബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ടാബ്ലോ ഒഴിവാക്കാനുള്ള കേന്ദ്രത്തിന്‍റെ തിരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാൻ ആണ് സൂചിപ്പിക്കുന്നതാണെന്ന് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തെ നിരന്തരം മാറ്റിനിർത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാൻ സാമാന്യബുദ്ധി മാത്രം മതി. ഇത് കൊണ്ടൊക്കെ കേരളത്തെ തളർത്താൻ കഴിയുമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും കടകംപള്ളി കുറിച്ചു. പോസ്റ്റ് വായിക്കാം

modishanew2

"അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാൻ ആണ് സൂചിപ്പിക്കുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും നിശ്ചലദൃശ്യങ്ങൾ നിരസിക്കപ്പെട്ടത് കാണുമ്പോൾ ഈ പഴമൊഴി ആണ് ഓർമ വരുന്നത്.

റിപ്പബ്ലിക് ദിന പരേഡുകളിൽ മികവ് പുലർത്തിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സാംസ്കാരിക വൈവിധ്യവും ഉജ്ജ്വല ചരിത്രവും പ്രകൃതിഭംഗിയും വെളിവാകുന്ന മനോഹര ദൃശ്യങ്ങൾ ആണ് നാം ഒരുക്കിയിരുന്നത്.2008 മുതൽ 2013 വരെയുള്ള 6 പരേഡുകളിൽ 3 എണ്ണത്തിലും ഒന്നാമത് എത്തിയത് കേരളമായിരുന്നു.

എന്നാൽ കേന്ദ്രത്തിൽ ബി ജെ പി സർക്കാർ എത്തിയ ശേഷം 7 റിപ്പബ്ലിക് പരേഡിൽ ആകെ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാൻ അനുമതി കിട്ടിയത്.കേരളത്തെ നിരന്തരം മാറ്റിനിർത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാൻ സാമാന്യബുദ്ധി മാത്രം മതി. ഇത് കൊണ്ടൊക്കെ കേരളത്തെ തളർത്താൻ കഴിയുമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി"

'നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണി പതിവ്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി''നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തി ഭീഷണി പതിവ്; മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി'

ഇനിയെങ്കിലും ഭരണഘടന വായിക്കണം, ബിജെപിക്കായി 'കോണ്‍ഗ്രസ് വക' 7 പുതുവത്സര പ്രതിജ്ഞകള്‍!!

'ഉദ്ഘാടനങ്ങൾക്ക് വിളക്കു കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കണം'

English summary
Kadakampally Surendran against rejecting republic day tableau of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X