കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങലിലെ സ്വീകരണ പരിപാടി നടക്കില്ല, രജിത്ത് ആര്‍മിക്ക് മുന്നറിയിപ്പുമായി കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ജാഗ്രത കര്‍ശനമാക്കുന്നതിനിടെ ബിഗ്‌ബോസ് താരം രജിത് കുമാറിന് വിമാത്താവളത്തില്‍ ആരാധകര്‍ നല്‍കിയ സ്വീകരണത്തിനെതിരെ മന്ത്രി കടകംള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. ഇന്ന് ആറ്റിങ്ങലില്‍ രജിത് കുമാര്‍ ആരാധകര്‍ സ്വീകരണം നല്‍കുന്നുണ്ടെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് അതിനെതിരെയുള്ള മുന്നറിയിപ്പും കൂടിയാണ് മന്ത്രി നല്‍കിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ.

Recommended Video

cmsvideo
Kadakampally surendran against rajit kumar army | Oneindia Malayalam
1

മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മള്‍ ഒരോത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കുറിച്ചു.

ഇതിന് കുറച്ച് മുമ്പ് മറ്റൊരു പോസ്റ്റ് കൂടി മന്ത്രി ഇട്ടിരുന്നു. ഇതിലും രജിത്ത് ആര്‍മിക്കെതിരെ തന്നെയായിരുന്നു മന്ത്രി തുറന്നടിച്ചത്. അതില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടിവി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാക്കുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ച് മുന്‍കരുതലുകള്‍ സംസ്ഥാനത്ത് ഉടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇതി ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാവും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരു വിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നുവെന്ന് കടകംപള്ളി പോസ്റ്റില്‍ പറഞ്ഞു.

English summary
kadakampally surendran fb post against rajit kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X