കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെയും എതിരാളികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്; 'പൂതന' പരാമർശത്തിൽ കടകംപള്ളിയുടെ മറുപടി

വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞത്

Google Oneindia Malayalam News

തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ 'പൂതന' പരാമർശത്തോട് പ്രതികരിച്ച് എതിർ സ്ഥാനാർഥിയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ തൊഴിലാളിവർഗ സംസ്കാരത്തില്‍ വളർന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

Kadakampally

വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കഴിഞ്ഞ കാലഘട്ടത്തിൽ കൃഷ്ണനെ ഇല്ലായ്മ ചെയ്യാൻ വന്ന പൂതന രൂപത്തിലായിരുന്നു കടകംപള്ളി. കടകംപള്ളിക്കെതിരായ ധർമ്മയുദ്ധം അയ്യപ്പ സ്വാമി നൽകിയിട്ടുള്ള നിയോഗമായിട്ട് കണക്കാക്കുന്നുവെന്നും അവർ പറഞ്ഞു.

സംഭവം വിവാദമായെങ്കിലും പറഞ്ഞതിൽ മാറ്റമില്ലെന്ന നിലപാടാണ് ബിജെപി സ്ഥാനാർഥിയുടേത്. പൂതന പ്രയോഗം തിരുത്തില്ലെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ ആരോപിച്ചു.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

ശബരിമല പ്രശ്നത്തിൽ പ്രതികരണങ്ങൾക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഇത്തവണ മണ്ഡലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാണ് ശബരിമല. യുഡിഎഫും ബിജെപിയും മണ്ഡലത്തിൽ സജീവ ചർച്ച വിഷയമാക്കി കഴിഞ്ഞു.

English summary
Kadakampally Surendran reply to Shobha Surendran in Poothana statement controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X