കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയിലെ സിപിഎം വിജയത്തിന് പിന്നിൽ 'അയ്യപ്പൻ'; സർക്കാർ ഭക്തർക്കൊപ്പമെന്ന് കടകംപള്ളി!

Google Oneindia Malayalam News

തിരുവനന്തപുരം: കോന്നി ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജിനേഷ് കുമാർ വിജയിച്ചതിന് പിന്നിൽ അയ്യപ്പനും കാരണമായെന്ന് മന്ത്രി കടംകപള്ളി സുരേന്ദ്രൻ. വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതിനാലാണ് ഇടത് മുന്നണിക്ക് ഫലം അനുകൂലമാക്കിയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അന്ധയായ 15കാരി നിരന്തരം ബലാത്സംഗത്തിനരയായി, ക്ലാസ് റൂമിൽ... അധ്യാപകർ ഒളിവിൽ!അന്ധയായ 15കാരി നിരന്തരം ബലാത്സംഗത്തിനരയായി, ക്ലാസ് റൂമിൽ... അധ്യാപകർ ഒളിവിൽ!

ഭക്തർക്ക് ഒപ്പമാണ് കേരളത്തിലെ സർക്കാർ. അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായിയുടേതെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം എംപ്ലോയ്സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പരാമർശം ഉണ്ടായത്.

Kadakampally

ശബരിമല യുവതി പ്രവേശന വിധിയിൽ വസ്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപട പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയി. അയ്യപ്പന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തിയവർക്ക് അയ്യപ്പൻ നൽകിയ ശിക്ഷയാണ് കോന്നിയിലെ പരാജയമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാല കഷായം എന്ന് കൂടി പേര് നൽകിയത് എകെ ഗോപാലന്റെ ഓർമ്മ നിലനിർത്താനെന്ന കോൺഗ്രസ് ആരോപണം ദേവസ്വം ബോർഡ് പ്രസിഡന്റ് എം പദ്മകുമാർ തള്ളി. എ.കെ.ഗോപാലന്റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

English summary
Kadakampally Surendran's comments about Konni byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X