കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രതിഷേധം: അക്രമത്തിന് പിന്നിൽ ആർഎസ്എസ് ക്രിമനലുകൾ, രാഷ്ട്രീയ അജണ്ടയെന്ന് മന്ത്രി!!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടത് ആർഎസ്എസ് ക്രിമിനലുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആർഎസ്എസിന്റെ രാഷ്​ട്രീയ അജണ്ട നടപ്പാക്കുന്നതിനും സങ്കുചിത രാഷ്​ട്രീയ താത്​പര്യത്തിനുമായി ആസൂത്രിതമായി നടപ്പാക്കിയതാണ് അക്രമസംഭവങ്ങളെന്നും കടകംപള്ളി ആരോപിച്ചു. ശാന്തമായ അന്തരീക്ഷത്തിൽ പ്രാർഥിക്കാനായി എത്തുന്ന ഭക്തർക്ക്​ ഭീതിതമായ അന്തരീക്ഷത്തിൽ തിരിച്ചു പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

<strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ</strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ

ഞങ്ങള്‍ സമരത്തിനൊ പ്രതിഷേധത്തിനൊ എതിരല്ലെന്നും എന്നാല്‍ വിശ്വാസികളെ തെരുവിലിറക്കി ബിജെപി തുടങ്ങിവെച്ച രാഷ്ട്രീയ മുതലെടുപ്പ് സമരം ഇപ്പോള്‍ ക്രമസമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഡിവൈഎഫ്ഐൈ സംസ്ഥാന സെക്രട്ടറി സ്വരാജ് പറഞ്ഞു. ഇതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രീധരന്‍പിള്ളയും കൂട്ടരും ശ്രമിക്കുന്നതെന്നും സ്വരാജ് റിപ്പോര്‍ട്ടര്‍ ചാലലില്‍ പറഞ്ഞു.

Sabarimala

തെരുവില്‍ അഴിഞ്ഞാടുന്ന മുഴുവന്‍ സമരക്കാര്‍ക്കെതിരെയും അതിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ പോലീസ് കൈക്കൊള്ളണമെന്നാണ് ഡിവൈഎഫ്ഐ ആവിശ്യപ്പെടുന്നതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. അന്യജില്ലകളില്‍ നിന്നടക്കം കലാപകാരികള്‍ വരുന്നുണ്ടെങ്കില്‍ അവരെ തടയുന്നതടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും സ്വരാജ് പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സമരത്തിനിടെ അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. അയ്യപ്പഭക്തരുടെ പ്രവർത്തിയുടെ ഉത്തരവാദിത്തം ബിജെപിക്കും ആർഎസ്എസിനുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English summary
Kadakampally Surendran's comments about Sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X