കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ശബരിമല പ്രവേശനം: ഒരുക്കങ്ങളുമായി കെഎസ്ആർടിസിയും, 25 ശതമാനം സീറ്റ്, ഡിജിറ്റൽ സംവിധാനം!!

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്പവേശിക്കാമെന്ന വിധി വന്നതോടെ കെഎസ്ആർടിസി ബസ്സുകളിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ബസുകളില്‍ 25% സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവയ്ക്കുമെന്നും പതിനെട്ടാം പടിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഉന്നതതല യോഗത്തിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

<strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!</strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!

കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. 15 കംഫര്‍ട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി അനുവദിക്കും. വനിതാ കണ്ടക്ടര്‍മാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. കെഎസ് ആര്‍ ടി സി ബസുകളില്‍ 25 ശതമാനം സീറ്റുകള്‍ ശബരിമലയിലേക്കുള്ള സ്ത്രീ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ചെയ്യുമെന്ന് ദേവസ്വംബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം കഴിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളും

പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളും


സ്ത്രീള്‍ക്കായി പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. പമ്പയില്‍ സ്ത്രീകള്‍ക്ക് സ്നാനത്തിനായി നിലവിലുള്ള കടവ് വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടോയിലറ്റുകള്‍ക്ക് പ്രത്യേകം നിറം നല്‍കി വേര്‍തിരിക്കാൻ തീരുമാനമായി. 20 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ അഞ്ച് ലക്ഷം ലിറ്റര്‍ അധിക വെള്ളം സംഭരിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകൾക്ക് പ്രത്യേക ക്യൂ ഇല്ല

സ്ത്രീകൾക്ക് പ്രത്യേക ക്യൂ ഇല്ല


തിരക്കൊഴിവാക്കാന്‍ ഡിജിറ്റല്‍ ബുക്കിങ് ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ഭക്തരും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരക്കൊഴിവാക്കാന്‍ സന്നിധാനത്ത് താമസം ഒഴിവാക്കാനും ഭക്തരോട് മന്ത്രി ആവശ്യപ്പെട്ടു. സുരക്ഷാ ആവശ്യത്തിനായി വനിതാ പോലീസിനെ നിയോഗിക്കും, വേണ്ടിവന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വനിതാ പോലീസിനെ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ആവശ്യമില്ലെന്നും ഇത്തവണത്തേത് പ്ലാസ്റ്റിക് രഹിത മണ്ഡലോത്സവമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന

സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന

അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിവ്യൂ ഹരജിയുടെ സാധ്യത പരിഗണിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചത്. എന്നാല്‍ ഇന്നലെ താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നതിനെക്കുറിച്ചുള്ള കാര്യം പറഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പത്മകുമാറിനെതിരെ പിണറായി

പത്മകുമാറിനെതിരെ പിണറായി


ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം അമ്പലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. ഇതിനെതിരെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്റെ സമ്മതത്തോടെ എന്ന തോന്നല്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

English summary
Kadakampally Surendran on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X