കടയ്ക്കാവൂര്‍ പീഡന കേസ്; പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കുറ്റാരോപിതക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് കുടുംബ പ്രശ്നമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. ജാമ്യ ഹര്‍ജിയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന പ്രോസിക്യൂഷന്റെ വാദം.
Recommended Video

പ്രതിയുടെ ഫോണില്‍ നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. ജാമ്യ ഹര്‍ജിയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന പ്രൊസിക്യൂഷന്റെ വാദം.ശേഷമായിരിക്കും പ്രതിയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.

നെയ്യാറ്റിന്‍കര പോക്സോ കോടതിയില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിയും കുടുംബവും ആരോപിക്കുന്നത്. നാല് കുട്ടുകളാണ് തനിക്കുള്ളത്. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. താനുമായി വിവാഹമോചനം നടത്താതെയാണ് അയാള്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞു. തന്റെ മുന്‍ഭര്‍ത്താവും കൗണ്‍സിലറായ ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് മകനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചതെന്നും പ്രതിഭാഗം കോടതിയില്‍ ഹര്‍ജിയില്‍ പറഞ്ഞു.
14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയെ പോലീസ് കഴിഞ്ഞ മാസം 22ന് അറസ്റ്റ് ചെയ്യുന്നത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 30ന് റിപ്പര്‍ട്ട് പോലീസിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പിതാവ് മകനെ മര്‍ദ്ദിച്ചാണ് അമ്മക്കെതിരെ പരാതി പറയിച്ചതെന്ന ആരോപണം യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. പ്രതിയായ യുവതി ആട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications