കടയ്ക്കാവൂരിലെ അമ്മ നിരപരാധി; മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം, അന്വേഷണത്തില്‍ തെളിഞ്ഞത്
തിരുവനന്തപുരം: മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിയായ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. മകന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ ചര്‍ച്ചയായ കേസായിരുന്നു ഇത്. അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്ന കുടുംബമായിരുന്നു ഇവരുടെത്. അച്ഛനൊപ്പം താമസിക്കവെയാണ് മകന്‍ അമ്മയ്‌ക്കെതിരെ മൊഴി നല്‍കിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ അവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. തനിക്കെതിരെ സമര്‍പ്പിച്ച പരാതി വ്യാജമാണെന്ന് അന്നു തന്നെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെയാണ് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചതും.

ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രത്യേക സംഘം അന്വേഷിക്കുകയും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണ്. 13കാരന്റെ മൊഴി വിശ്വാസ യോഗ്യമല്ല. പരാതി നല്‍കാന്‍ മറ്റാരെങ്കിലും പ്രേരിപ്പിച്ചില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ
കഴിഞ്ഞ ഡിസംബറിലാണ് കടയ്ക്കാവൂര്‍ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം വാരത്തില്‍ ഹൈക്കോടതി ജാമ്യം നല്‍കി. മുന്‍ ഭര്‍ത്താവ് ആയിരിക്കാം കേസിന് പിന്നിലെന്ന് യുവതി പറഞ്ഞിരുന്നു. തനിക്ക് ബന്ധമില്ല എന്നാണ് ഭര്‍ത്താവ് പ്രതികരിച്ചത്. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടുവെന്നും തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചതെന്നുമായിരുന്നു അച്ഛന്റെ വാദം.
Recommended Video

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications