• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയും ഇരയാണെന്ന് സുപ്രീം കോടതി, നിര്‍ണായക നിരീക്ഷണം

Google Oneindia Malayalam News

ദില്ലി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസില്‍ ആരോപണവിധേയായ അമ്മയും ഇരയാണെന്ന് സുപ്രീം കോടതി പറഞ്ഞു. എന്തുകൊണ്ട് പിതാവ് പക പോക്കുകയാണെന്ന് സംശയിക്കുന്നില്ലെന്നും കോടതി ചോദിച്ചു. മകന്റെ പരാതി അമ്മയ്‌ക്കെതിരെയാണ്. എന്നാല്‍ എന്തുകൊണ്ട് ഇതിന് അച്ഛനാണെന്ന് സംശയിക്കുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു.

കേസില്‍ പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നിര്‍ണായക നിരീക്ഷണം സുപ്രീം കോടതി നടത്തിയത്. അമ്മ നിരപരാധിയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു മകന്റെ ഹര്‍ജിയിലെ ആവശ്യം.

അതേസമയം കേസില്‍ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയ നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നുമാണ് മകന്‍ വാദിച്ചത്. കേസ് ഇടക്കാല ഉത്തരവിനിടെ റദ്ദാക്കിയെന്നും മകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് ആരോപണം മകന്റെ അഭിഭാഷകന്‍ നിഷേധിച്ചു.

ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ആയിരുന്നപ്പോഴാണ് മകന്‍ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അതേ മകന്‍ ഇപ്പോള്‍ കള്ളനെന്ന് മുദ്ര കുത്തപ്പെടുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിന് മറുപടിയാണ് സുപ്രീം കോടതി നല്‍കിയത്. അമ്മയും ഇരയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇങ്ങനൊരു നിരീക്ഷണം നടത്തിയത്.

അതേസമയം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരായ വാദം ഹാജരാക്കാന്‍ രണ്ടാഴ്ച്ചസമയവും അനുവദിച്ചിട്ടുണ്ട്. കേസ് അതിന് ശേഷം വീണ്ടും പരിഗണിക്കും. അമ്മയോട് വിചാരണ നേരിടാന്‍ നിര്‍ദേശിക്കണമെന്നും, അതിന് മുമ്പ് ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ആവശ്യം.

കണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രംകണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രം

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസായിരുന്നു ഇത്. കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഡോ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!

കേസ് റദ്ദാക്കാന്‍ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വീഡിയോ കാണുന്നത് അമ്മ കണ്ടുപിടിച്ചെന്നും, ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ

Recommended Video

cmsvideo
  അതിജീവിതയെ അപമാനിച്ച് പി സി ജോർജ് | *Politics
  English summary
  kadakkavoor pocso case: mother is alos a victim, supreme court's crucial remarks against son's plea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X