കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടക്കാവൂര്‍ പോക്‌സോ കേസ്‌: അമ്മയ്‌ക്ക്‌ ജാമ്യം നിഷേധിച്ച്‌ കോടതി; കേസ്‌ കെട്ടിച്ചമച്ചതെന്ന്‌ പ്രതിയുടെ കുടുംബം

Google Oneindia Malayalam News

തിരുവനന്തപുരം; കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി.ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ്‌ യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. നാളെ ഹൈക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും. വിഷയത്തില്‍ സമഗ്രമായ അന്വേണം വേണമെന്ന്‌ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

പൊലീസ്‌ യുവതിയെ ഭീഷണിപ്പെടുത്തിയന്ന്‌ കുടുംബം ആരോപിക്കുന്നു. ഒരിക്കലും ജയിലില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ലെന്ന്‌ മകളെ ഭീഷണിപ്പെടുത്തി. സമ്മര്‍ദം കാരണമാണ്‌ കുട്ടി അമ്മക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്‌.പൊലീസും ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയും അറിഞ്ഞുകൊണ്ടാണ്‌ കേസ്‌ അട്ടിമറിച്ചെന്ന്‌ യുവതിയുടെ പിതാവ്‌ ആരോപിച്ചു. നീതി ആവശ്യപ്പെട്ട്‌ യുവതിയുടെ പിതാവ്‌ ഡിജിപിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി.

pocso case

സ്‌ത്രീധന പീഡന പരാതികളില്‍ പൊലീസ്‌ നടപടി എടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. കോസുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌, രണ്ടാം ഭാര്യ, പൊലീസ്‌ തുടങ്ങിയവരുള്‍പ്പെടെ നാല്‌ പേര്‍ക്കെതിരെ യുവതിയുടെ കുടുംബം പരാതി നല്‍കി.
എന്നാല്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ അച്ചനും മകനും പ്രിതികരിച്ചു. അമ്മ രാത്രിയില്‍ തന്നോട്‌ മോശമായി പെരുമാറിയിരുന്നുവെന്നാണ്‌ മകന്‍ പറയുന്നത്‌. മകനെ ഉപയോഗിച്ച്‌ കള്ളക്കേസ്‌ നല്‍കിയിട്ടില്ലെന്നും ഏത്‌ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന്‍ പറഞ്ഞു. അമ്മയെ കേസില്‌ കുടുക്കുമെന്ന്‌ പിതാവ്‌ ഭീഷണിപ്പെടുത്തിയതായി നേരത്തെ ഇളയമകന്‍ വെളിപ്പെടുത്തിയിരുന്നു.ചേട്ടനെ മര്‍ദ്ദിച്ച്‌ പരാതി നല്‍കുകയായിരുന്നെന്നും ഇളയ മകന്‍ പറഞ്ഞു.

അതേ സമയം പൊലീസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി കടയ്‌ക്കാവൂര്‍ എസ്‌ഐഎ വിളിച്ചുവരുത്തി ഹര്‍ഷിത അട്ടല്ലൂരി രേഖകള്‍ പരിശോധിച്ചു. നടപടി ക്രമങ്ങളില്‍ പിഴില്ലെന്നാണ്‌ പ്രാഥമിക നിഗമനം.
അമ്മക്കെതിരായ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ മീഡിയവണ്‍ ചാനല്‍ പുറത്തുവിട്ടു. കൗണ്‍സിലിങ്ങില്‍ അമ്മക്കെതിരായി കുട്ടി മൊഴി നല്‍കിയെന്ന്‌ റിപ്പോര്‍ട്ടിലുണ്ട്‌. കേസെടുക്കനുള്ള ശുപാര്‍ശയും കുട്ടിയുടെ കൗണ്‍സിലിങ്‌ റിപ്പോര്‍ട്ടും പൊലീസിന്‌ കൈമാറിയത്‌ സിഡബ്ലുസി ചെയര്‍പേഴ്‌സന്‍ തന്നെയാണ്‌. ഇതോടെ പൊലീസ്‌ കേസെടുത്തത്‌ തന്റെ നിര്‍ദേശ പ്രകാരമല്ലെന്ന്‌ സിഡവ്‌ലുസി ചെയര്‍പേഴ്‌സന്‍ അഡ്വ. എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞു.

Recommended Video

cmsvideo
അമ്മ 14കാരനെ പീഡിപ്പിച്ച കേസിൽ ട്വിസ്റ്റ്..എല്ലാഅച്ഛന്റെ കുബുദ്ധി

English summary
kadakkavur pocso case; court denied bail of accused mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X