• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വെള്ളിയാഴ്ച ശബരിമലയിൽ നടന്നത് കലാപത്തിനുള്ള നീക്കം? ഗൂഢാലോചന നടന്നതായി സംശയം...

തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ, ശബരിമലയിൽ വെള്ളിയാഴ്ട നടന്നത് കലാപത്തിനുള്ള നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വെള്ളിയാഴ്ച രണ്ട് സ്ത്രീകള്‍ പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയിയിരുന്നു. എന്നാൽ മന്ത്രി തന്നെ അവർക്ക് സുരക്ഷയൊരുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. ഈ വിഷയത്തിലായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്... നിലപാടുമായി പദ്മകുമാര്‍!!

തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ശബരിമലയില്‍ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. രുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയായ കവിതയും, മലയാളിയായ രഹന ഫാത്തിമയുമാണ് മലകയറിയത്. നടപ്പന്തലിലെ ഭക്തരുടെ പ്രതിഷേധം കാരണം അവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

ചില അന്തർധാരകൾ...

ചില അന്തർധാരകൾ...

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മന്ത്രി പറഞ്ഞു.

രക്തചൊരിച്ചലുണ്ടാക്കാനുള്ള ശ്രമം

രക്തചൊരിച്ചലുണ്ടാക്കാനുള്ള ശ്രമം

അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവർക്കൊപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കടകംപള്ളിയുടെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.

നിഷേധിക്കാനാവില്ല...

നിഷേധിക്കാനാവില്ല...

സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സുപ്രീംകോടതി വിധി. ആക്റ്റിവിസ്റ്റായതിന്റെ പേരിൽ അത് നിഷേധിക്കുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാരിനും അങ്ങിനെയൊരു നിലപാട് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പമുണ്ടാക്കുന്നവരെയാണ് തടയുന്നത്. ആക്റ്റിവിസ്റ്റായാും അല്ലെങ്കിലും കുഴപ്പമുണ്ടാക്കുന്നവരെ തടയാൻ പോലീസ് മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിയുടെ നിലപാട്

തന്ത്രിയുടെ നിലപാട്

അയ്യപ്പ വേഷത്തിൽ വരുന്നവരല്ലേ കല്ലെറിയുന്നത്? അതുകൊണ്ടാണ് അങ്ങോട്ട് കയറ്റാതിരിക്കാൻ പോലീസ് ശ്രമിക്കുന്നത്. തന്ത്രിയുടെ നിലപാട് മൂലമാണ് രാവിലെ ശബരിമലയിൽ പോയ യുവതികൾക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നത്. തന്ത്രിയുടെ നിലപാട് ശരിയാണോയെന്ന് ദേവസ്വം ബോർഡാണ് പരിശോധിക്കേണ്ടത്. പോലീസിന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

കടകംപള്ളി തിരുത്തി?

കടകംപള്ളി തിരുത്തി?

കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ കടകംപള്ളി നിലപാട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ കയറണം എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും കോടിയേരി വ്യക്തമാക്കി. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് ജനം തിരിച്ചറിയണമെന്നും ശബരിമല സഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു. കോടതിയില്‍ കേസ് നടന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും എവിടെയായിരുന്നു എന്നും കോടിയേരി ചോദിച്ചു.

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുത് എന്നാണ്

കടകംപള്ളി പറഞ്ഞത്. രഹന ഫാത്തിമ, കവിത എന്നീ യുവതികള്‍ ശബരിമല കയറാന്‍ പോയതുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ പ്രതികരണമായിരുന്നു ഇത്. ‘നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കും. വിശ്വാസികളല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് യുവതികളെ നടപ്പന്തലില്‍ തടഞ്ഞതെന്ന്' മന്ത്രി പറഞ്ഞിരുന്നു. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

English summary
Kadakampally Surendran alleges conspiracy behind Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more