ഷുക്കൂറിന് പിന്നാലെ മനോജും; ജയരാജനെ പൂട്ടാന്‍ സിബിഐ!! മുഖ്യ ആസൂത്രകന്‍, യുഎപിഎ, കുറ്റപത്രം റെഡി
മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനാണ്. വിക്രമനുമായി സംസാരിച്ച് ജയരാജന്‍ മറ്റു പ്രതികളെ ഏകോപിപ്പിക്കാന്‍ വിക്രമനെ തന്നെ ചുമതലയേല്‍പ്പിച്ചു.
കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കി സിബിഐയുടെ പുതിയ നീക്കം. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സിബിഐ കുറ്റപത്രം തയ്യാറാക്കി. പി ജയരാജനാണ് മുഖ്യ ആസൂത്രകനെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ജയരാജന് പുറമെ മറ്റു അഞ്ച് പേരും കേസില്‍ പ്രതികളാണ്. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ മുഖ്യ ആസൂത്രകനാണെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലാണ് സിപിഎം നേതാവിനെ കുടുക്കുന്ന നീക്കവുമായി സിബിഐ രംഗത്തുവന്നിരിക്കുന്നത്.

ജയരാജന്‍ 25 ാം പ്രതി
കഴിഞ്ഞ ജനുവരിയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ 25 ാം പ്രതിയായിരുന്നു. യുഎപിഎ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.

വകുപ്പുകള്‍ കടുത്തത്
കൊലപാതകത്തിന് കൂട്ടുനിന്നു, ക്രിമനല്‍ ഗൂഢാലോചന, യുഎപിഎ പ്രകാരമുള്ള ആസൂത്രണം, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

രാഷ്ട്രീയ, വ്യ്ക്തി വൈരാഗ്യം
മനോജ് വധക്കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയവൈരാഗ്യം മൂലമുള്ള കൊലപാതകമാണിതെന്ന് സിബിഐ പറയുന്നു.

25 പേര്‍ അറസ്റ്റില്‍
കൂടാതെ മനോജിനോട് പ്രതികള്‍ക്ക് വ്യക്തിപരമായ ശത്രുതയുമുണ്ടായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങി 25 പേര്‍ കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

കേസിന് ആസ്പദമായ സംഭവം
2014 സപ്തംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നു ഇറങ്ങിയ മനോജിന്റെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയില്‍ നിന്നിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

വെട്ടിയ കേസില്‍ പ്രതി
1999 ആഗസ്ത് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

വിക്രമനും ജയരാജനും
മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനാണ്. വിക്രമനുമായി സംസാരിച്ച് ജയരാജന്‍ മറ്റു പ്രതികളെ ഏകോപിപ്പിക്കാന്‍ വിക്രമനെ തന്നെ ചുമതലയേല്‍പ്പിച്ചു. ഏകോപനവും കൊലപാതകവും നടത്തിയത് വിക്രമനാണെങ്കിലും ആസൂത്രണം നടത്തിയത് ജയരാജനാണെന്നാണ് ആരോപണം.

ഷുക്കൂര്‍ കേസിലും അടി
അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പ്രതിയാണ് ജയരാജന്‍. ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരേ സിബിഐ നടത്തിയ അന്വേഷണം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സിബിഐ ഡിവിഷന്‍ ബെഞ്ചില്‍ നിന്നു അന്വേഷണം പുനരാരംഭിക്കാന്‍ അനുമതി വാങ്ങിയത് ഒരാഴ്ച മുമ്പാണ്.

യുഎപിഎയില്‍ കുടുങ്ങും
മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ജയരാജന് കനത്ത തിരിച്ചടിയാണ്. കണ്ണൂരില്‍ കലാപവും ഭീകര അന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ജയരാജനെതിരേ കുറ്റപത്രത്തിലുള്ള പ്രധാന ആരോപണം.

പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍
ബിജെപിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഒഴുകുന്നത് തടയുക എന്ന ലക്ഷ്യവും കൊപതാകത്തിന് പിന്നിലുണ്ടായിരുന്നുവത്രെ. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വന്നപ്പോള്‍ സ്വീകരണം ഒരുക്കാന്‍ മുന്‍കൈയെടുത്തത് മനോജായിരുന്നു. ഇതും കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications