കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈനാട്ടി ദേശീയപാത ദേശീയപാത ചോരക്കളമാകുന്നു; നാല് വിദ്യാർഥികളുടെ മൃതദേഹവും സംസ്ക്കരിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര: അപകടങ്ങള്‍ പതിവായ കൈനാട്ടി ദേശീയപാത ദേശീയപാത ചോരക്കളമാകുന്നു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ മരിച്ച വിദ്യാർഥികളുടെ മൃതദേഹം ജന്മ്മനാട്ടിലേക്ക് കൊണ്ടുപോയി .നാല് വിദ്യാർഥികളുടെ മൃതദേഹവും സംസ്ക്കരിച്ചു.

നാല്‌ യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. ദേശീയപാത കുരുതിക്കളമായ കാഴ്‌ചയായിരുന്നു കൈനാട്ടിയിൽ. തിങ്കളാഴ്‌ച വൈകിട്ടോടെ കണ്ടെയ്‌നർ ലോറിയും സ്വിഫ്‌റ്റ്‌ കാറും ഇടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നത്‌ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

acident

അപകടത്തിന്‌ ദൃക്‌സാക്ഷികളായ നാട്ടുകാരാണ്‌ രക്ഷാ പ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങിയത്‌. ഓടിയെത്തിയ പലരും പകച്ചുപോയ ദുരന്തമായിരുന്നു അത്‌. റോഡിൽ തളം കെട്ടിക്കിടക്കുന്ന ചോരയിൽ ചവിട്ടിയാണ്‌ നാട്ടുകാർ യുവാക്കളെ പുറത്തെടുത്തത്‌.

വാഹനാപകട മേഖലയായ കൈനാട്ടി‐ കെഎസ്‌ഇബി ദേശീയപാതയിൽ നടന്ന അപകടത്തിൽ നാട്‌ വിറങ്ങലിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല.തലശ്ശേരി പുന്നോൽ സൈനബാദ്‌ ഹൗസിൽ അനസ്‌ (20), പരയങ്ങാട്ട്‌ സഹീർ (21), റൂബിയ മൻസിൽ നിഹാൽ (20), തലശ്ശേരി ടെമ്പിൽ ഗേറ്റിൽ സുലൈഖ മഹലിൽ മുഹമ്മദ്‌ താലത്ത്‌ ഇക്‌ബാൽ (23) എന്നിവരാണ്‌ മരിച്ചത്‌.

ഗുരുതര പരിക്കേറ്റ ത്വൽഹത്തി(20) നെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസ്‌ത്രങ്ങൾ വാങ്ങാനായിരുന്നു വിദ്യാർഥികളായ സുഹൃത്‌സംഘം കോഴിക്കോട്ടേക്ക്‌ കാറിൽ േപായത്‌. അപകടത്തെ തുടർന്ന്‌ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. തലശ്ശേരിയിൽ നിന്ന്‌ സുഹൃത്തുക്കൾ എത്തിയാണ്‌ മരിച്ചവരെ തിരിച്ചറിഞ്ഞത്‌.

English summary
kainatti nationa highway is becoming a threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X