കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
ഇരിയണ്ണി: പ്രധാനമന്ത്രിയുടെ ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പനയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
വെളിച്ചെണ്ണ കൂടുതലും ഇപ്പോള്‍ മായം കലര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതിന് മാറ്റം വരാന്‍ ഇതുപോലുള്ള ഗ്രാമീണ ഉല്‍പാദകര്‍ മുന്നിട്ടിറങ്ങിയാല്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. കുമാരന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതഗോപാലന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ, സിണ്ടിക്കേറ്റ് ബാങ്ക് മാനേജര്‍ ജസ്റ്റിന്‍ കെ. എക്‌സ്, ഗ്രാമ പഞ്ചായത്തംഗം കെ. സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.പ്രേമാവതി, വ്യവസായ വികസന ജില്ലാ ഓഫീസര്‍ എന്‍. അശോക്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വിജേശ്വരി, കാറഡുക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജേശ്വരി, വി. നാരായണന്‍, ബി.കെ. നാരായണന്‍, ടി. ഗോപിനാഥന്‍ നായര്‍, വൈ. ജനാര്‍ദ്ദനന്‍, എം.ജി മണിയാണി, എം. അനന്തന്‍ നമ്പ്യാര്‍ സംസാരിച്ചു. ബി.എം പ്രദീപ് സ്വാഗതവും ശരത് ഇരിയണ്ണി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications