ബിജെപിക്ക് 2 സീറ്റ് വരെ പ്രവചിച്ച് കൈരളി ന്യൂസ് സർവ്വേ, ഇടതുപക്ഷത്തിന് അധികാരത്തുടർച്ച
തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ച് കൈരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വ്വേ. 84 മുതല്‍ 96 സീറ്റുകള്‍ വരെ ഇടതുമുന്നണി നേടിയേക്കാം എന്നാണ് സര്‍വ്വേ ഫലം. യുഡിഎഫിന് 44 മുതല്‍ 56 സീറ്റുകള്‍ വരെയും എന്‍ഡിഎയ്ക്ക് 2 സീറ്റുകള്‍ വരെയും ലഭിച്ചേക്കും. സ്വതന്ത്രര്‍ക്ക് ഒരു സീറ്റിലാണ് വിജയ സാധ്യത.
മലബാറില്‍ ഇടതുപക്ഷത്തിന് 38 മുതല്‍ 42 വരെ സീറ്റുകള്‍ സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫിന് 18 മുതല്‍ 22 സീറ്റുകള്‍ വരെ ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് മലബാറില്‍ ഒരു സീറ്റിന് സാധ്യത ഉണ്ടെന്നാണ് കൈരളി പ്രവചിക്കുന്നത്. മധ്യകേരളത്തില്‍ ശക്തമായ പോരാട്ടം ആണ് കൈരളി സര്‍വ്വേയുടെ പ്രവചനം. എല്‍ഡിഎഫിന് 19 മുതല്‍ 23 വരെ സീറ്റുകള്‍ ലഭിച്ചേക്കും. യുഡിഎഫിന് 18 മുതല്‍ 22 സീറ്റുകള്‍ വരെയും. എന്‍ഡിഎയ്ക്ക് മധ്യ കേരളത്തില്‍ വിജയ സാധ്യത ഇല്ല.
Recommended Video

തെക്കന്‍ കേരളത്തില്‍ ഇടത് ആധിപത്യമാണ് കൈരളി സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 28 മുതല്‍ 32 സീറ്റുകള്‍ വരെയാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് തെക്കന്‍ കേരളത്തില്‍ 7 മുതല്‍ 11 സീറ്റ് വരെ ലഭിച്ചേക്കും. ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യത ഉണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications