കേരളത്തിന് മോദിയോട് അതൃപ്തി; കൈരളി ന്യൂസ്- സിഇഎസ് പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേരളത്തിന് അതൃപ്തി. മോദി ഭരണത്തില്‍ 34.3 % പൂര്‍ണ അതൃപ്തരെന്നാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നു. പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പല പ്രായ പരിധിയില്‍ നിന്നുള്ളവരില്‍ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്. ഇവരില്‍ 12.2 ശതമാനം മാത്രമാണ് കേന്ദ്ര ഭരണത്തില്‍ തൃപ്തരായിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ചിരിക്കുകയാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വ്വേ. 84 മുതല്‍ 96 സീറ്റ് വരെ നേടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നാണ് യുഡിഎഫ് വെറും 44 മുതല്‍ 56 സീറ്റ് കൊണ്ട് തൃപ്തിപ്പെടും.
എന്‍ഡിഎയ്ക്ക് 0 മുതല്‍ രണ്ട് സീറ്റ് വരെയാണ് പ്രവചിക്കുന്നത്. സ്വതന്ത്രരുടെ സാധ്യത പരമാവധി ഒരു സീറ്റിലും ഒതുങ്ങുന്നു. സ്വതന്ത്ര ഗവേഷകരുടെ സംരംഭമായ സിഇഎസ്സിനോട് ചേര്‍ന്നാണ് കൈരളി ന്യൂസ് പോസ്റ്റ് പോള്‍ സര്‍വേ നടത്തിയിരിക്കുന്നത്.
നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications