കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ റേറ്റിങ്ങില്‍ കൈരളി ന്യൂസ് ഒന്നാം സ്ഥാനത്ത്? ഞെട്ടണ്ട സംഗതി സത്യമാണ്, സംഭവിച്ചത് ഈ ദിവസം...

Google Oneindia Malayalam News

തിരുവനന്തപുരം: ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിങ് പ്രകാരം ആണ്. കഴിഞ്ഞ കുറേ കാലങ്ങളായി വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റും വാര്‍ത്താ ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസും ആണ് ഒന്നാം സ്ഥാനത്ത് എത്താറുള്ളത്.

റേറ്റിങ്ങിൽ ഏഷ്യാനെറ്റിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും മുട്ടാൻ ആളില്ല; മത്സരിക്കാൻ ഫ്‌ലവേഴ്‌സും 24 ഉം റേറ്റിങ്ങിൽ ഏഷ്യാനെറ്റിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും മുട്ടാൻ ആളില്ല; മത്സരിക്കാൻ ഫ്‌ലവേഴ്‌സും 24 ഉം

അതിനിടെയാണ് കൈരളി ന്യൂസ് റേറ്റിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കി എന്ന വാര്‍ത്ത പുറത്ത് വരുന്നത്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ തന്നെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും. റേറ്റിങ് വാര്‍ത്തകള്‍ പിന്തുടരുന്നവര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഒരല്‍പം അതിശയം തോന്നിയേക്കാം. എന്നാല്‍ അതിശയിക്കേണ്ടതില്ല, സംഗതി സത്യമാണ്. അത് എങ്ങനെയെന്ന് പരിശോധിക്കാം...

കൈരളി ന്യൂസ്

കൈരളി ന്യൂസ്

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റേറ്റിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ കൈരളി ന്യൂസ് ഇടം നേടിയിരുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഞ്ചാം സ്ഥാനത്ത് എത്തിയത് ജനം ടിവി ആയിരുന്നു. എന്നാല്‍ കുറച്ചായി കൈരളി ന്യൂസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 24- നിര്‍ണായക ദിനം

ഓഗസ്റ്റ് 24- നിര്‍ണായക ദിനം

അടുത്തകാലത്ത്, മലയാളികള്‍ മണിക്കൂറുകളോളം ന്യൂസ് ചാനലുകള്‍ക്ക് മുന്നില്‍ ഇരുന്ന ദിവസം ആയിരുന്നു ഓഗസ്റ്റ് 24. അന്നായിരുന്നു പ്രതിപക്ഷം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ആ ദിവസം തന്നെയാണ് കൈരളി ന്യൂസിനും നിര്‍ണായകമായത്.

ഏറ്റവും അധികം പേര്‍ കണ്ടത്

ഏറ്റവും അധികം പേര്‍ കണ്ടത്

ഓഗസ്റ്റ് 24 ന് പല സമയങ്ങളിലും ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട ചാനല്‍ കൈരളി ന്യൂസ് ആയിരുന്നു എന്നാണ് ബാര്‍ക് റേറ്റിങ് പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രണ്ടര വരേയും, മൂന്നര മുതല്‍ നാല് വരേയും അഞ്ച് മുതല്‍ ആറ് വരേയും കൈരളി ന്യൂസ് ആയിരുന്നു കാഴ്ചക്കാരുടെ എണ്ണത്തില്‍ മുന്നില്‍ എന്നാണ് പറയുന്നത്.

Recommended Video

cmsvideo
'കൈരളിയും ബ്രിട്ടാസും ദുരന്തങ്ങള്‍' | Oneindia Malayalam
മറ്റുള്ളവര്‍ നെഗറ്റീവ് വളര്‍ച്ചയില്‍

മറ്റുള്ളവര്‍ നെഗറ്റീവ് വളര്‍ച്ചയില്‍

34-ാം ആഴ്ചയിലെ ബാര്‍ക് റേറ്റിങ് കണക്കുകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. മുന്‍നിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോര്‍ ന്യൂസും മനോരന ന്യാസും മാതൃഭൂമി ന്യൂസും എല്ലാം 33-ാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നെഗറ്റീവ് വളര്‍ച്ചയാണ് നേടിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഏറ്റവും ഇടിവ് നേരിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

കൈരളി ന്യൂസ് മുന്നോട്ട്

കൈരളി ന്യൂസ് മുന്നോട്ട്

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കൈരളി ന്യൂസ് 22 ശതമാനം വളര്‍ച്ചയാണ് നേടിരിക്കുന്നത്. ഇത്തവണ ഏറ്റവും വളര്‍ച്ച നേടിയ ചാനലും കൈരളി തന്നെ. മീഡിയ വണ്‍ 18 ശതമാനവും ന്യൂസ്18 കേരളവും ജനം ടിവിയും 9 ശതമാനവും വീതം വളര്‍ച്ച നേടിയിട്ടുണ്ട്.

ഓഗസ്റ്റില്‍ മികച്ച പ്രകടനം

ഓഗസ്റ്റില്‍ മികച്ച പ്രകടനം

കൈരളി ടിവി ഓഗസ്റ്റ് മാസത്തില്‍ മൊത്തത്തില്‍ മികച്ച പ്രകടനം ആണ് കാഴ്ച വച്ചിട്ടുള്ളത്. ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിത്തുടങ്ങിയപ്പോള്‍ തന്നെ ഇത് പ്രകടമായിരുന്നു. ഇതിനിടെ ശരത് ചന്ദ്രന്‍ തിരികെ കൈരളയില്‍ എത്തിയതും അവര്‍ക്ക് ഗുണകരമായിട്ടുണ്ട്. ഇതോടെ 9 മണി ചര്‍ച്ചയായ ന്യൂസ് ആന്‍ഡ് വ്യൂസ് കാണാന്‍ ആളുകൂടിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഹുദൂരം മുന്നില്‍

ബഹുദൂരം മുന്നില്‍

മൊത്തം റേറ്റിങ്ങിന്റെ കാര്യം നോക്കിയാല്‍ മറ്റ് ചാനലുകള്‍ കൈരളിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഏഷ്യാനെറ്റ് ന്യൂസുമായി മത്സരിക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസിന് ചെറുതായെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്നത് ട്വന്റിഫോര്‍ ന്യൂസ് മാത്രമാണ്.

പ്രൈം ടൈം പ്രേക്ഷകരിൽ കൈരളിക്ക് കുതിപ്പ്! ബാർകിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്, 4ൽ നിന്ന് വീണ് ജനം!പ്രൈം ടൈം പ്രേക്ഷകരിൽ കൈരളിക്ക് കുതിപ്പ്! ബാർകിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്, 4ൽ നിന്ന് വീണ് ജനം!

English summary
Kairali News makes gain in BARC ratinf on No Confidence Motion Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X