ജനം ടിവിയെ മറികടന്ന് കൈരളി: റിപ്പോർട്ടർ ടിവി കുതിച്ചോ: ബിഗ് ബോസിന് എത്ര, അറിയാം പുതിയ റേറ്റിങ്
2023 ലെ 27-ാം ആഴ്ചയും മലയാളം ടെലിവിഷന്‍ വാർത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 92 പോയിന്റുകളുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 26-ാം ആഴ്ച ഏഷ്യാനറ്റിന് ലഭിച്ച പോയിന്റ് 86 ആയിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ഒരാഴ്ചയില്‍ 6 പോയിന്റുകള്‍ ഉയർത്താന്‍ ഏഷ്യാനെറ്റ് ന്യൂസിന് സാധിച്ചു.
ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇത്തവണയും രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. 84 പോയിന്റുകളാണ് റേറ്റിങ്ങില്‍ ചാനലിന് ലഭിച്ചത്. മുന്‍ ആഴ്ചയില്‍ ഇത് 79-ആയിരുന്നു. മൂന്നാം സ്ഥാനത്ത് 55 പോയിന്റുമായി മനോരമ ന്യൂസ് നാലാസ്ഥാനത്ത് 48 പോയിന്റുമായി മാതൃഭൂമി ന്യൂസും സ്ഥിതി ചെയ്യുന്നു. ഇരു ചാനലുകള്‍ക്കും യഥാക്രമം 52, 45 പോയിന്റുകളായിരുന്നു 26-ാം ആഴ്ചയില്‍ ലഭിച്ചത്.

സംഘപരിവാര്‍ ചാനലായ ജനം ടിവിയെ മറികടന്ന് സിപിഎം നേതൃത്വത്തിലുള്ള കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നുള്ളതാണ് ഈ ആഴ്ചയിലെ പ്രധാന മാറ്റം. കഴിഞ്ഞ തവണ 19 പോയിന്റായിരുന്നു കൈരളി ന്യൂസിന് ലഭിച്ചതെങ്കില്‍ ഇത്തവണ ലഭിച്ചത് 21 പോയിന്റാണ്. റാങ്കിങ്ങില്‍ 19 പോയിന്റ് നേടി ജനം ടിവി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
26 ആഴ്ചയില്‍ ജനം ടിവിക്കും കൈരളി ന്യൂസിനും 19 പോയിന്റുകള്‍ വീതമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പ്രോഗ്രാമുകളുടെ കാഴചക്കാരുടെ എണ്ണത്തില്‍ ജനം ടിവി മുന്നിലെത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇതിന് മറികടന്ന് അഞ്ചാം സ്ഥാനം ഉറപ്പിക്കാന്‍ കൈരളിക്കായി. നേരത്തെ ശബരിമല സ്ത്രീപ്രവേശന വിഷയം സജീവമായ സമയത്ത് ഏഷ്യാനെറ്റിന് തൊട്ടുപിറകിലായി രണ്ടാമത് എത്താന്‍ ജനം ടിവിക്ക് സാധിച്ചിരുന്നു.
വന്‍ മാറ്റങ്ങളോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയെങ്കിലും റിപ്പോർട്ടർ ചാനലിന് ഈ ആഴ്ചയും വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 2.20 പോയിന്റ് മാത്രമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നേടാനായത്. പ്രമുഖ വാർത്താ ചാനലുകളുടെ നിരയില്‍ ഏറ്റവും പിന്നിലുള്ളതും റിപ്പോർട്ടർ ചാനലാണ്. ന്യൂസ് 18 കേരള, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്ക് 15 വീതം പോയിന്റുകള്‍ ലഭിച്ചപ്പോള്‍ 0.50 പോയിന്റ് മാത്രമാണ് രാജ് ന്യൂസിന് സ്വന്തമാക്കാനായത്.
ഈ ആഴ്ചയില്‍ ന്യസ് ചാനല്‍ റേറ്റിങ് ഒറ്റ നോട്ടത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് - 92
ട്വന്റി ഫോര്‍ - 84
മനോരമ ന്യൂസ് - 55
മാതൃഭൂമി ന്യൂസ് - 48
കൈരളി ന്യൂസ് - 21
ജനം ടിവി - 19
ന്യൂസ് 18 കേരള - 15
മീഡിയ വണ്‍ - 15
റിപ്പോര്‍ട്ടര്‍ ടിവി - 2
രാജ് ന്യൂസ് മലയാളം - 0.50
വിനോദ ചാനലുകളില്‍ 673 പോയിന്റുകളുമായി ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണ്, ഫ്ലവർസ് ടിവി - 228, സീ കേരളം - 215, മഴവിൽ മനോരമ - 220, സുര്യ ടിവി - 186, ഏഷ്യനെറ്റ് മൂവീസ് - 181, കൈരളി ടിവി - 125, സുര്യ മൂവീസ് - 102, ഏഷ്യനെറ്റ് പ്ലസ് - 73, വീ ടിവി - 62, കൊച്ചു ടിവി - 53, ഏഷ്യനെറ്റ് എച്ച്ഡി - 52, അമൃത ടിവി - 48 എന്നിങ്ങനെയാണ് മറ്റ് ചാനലുകള്‍ക്ക് ലഭിച്ച് പോയിന്റ്.
അതേസമയം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ് 5 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മാത്രമായി - 13.97 പോയിന്റ് നേടാന്‍ സാധിച്ചു. സീസണ് 4 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് 15.19 ശതമാനുവം സീസണ് 3 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് 15.49 പോയിന്റുമായിരുന്നു ലഭിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications