കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്കും ഏഷ്യാനെറ്റ് ന്യൂസിനും വി മുരളീധരന്റെ വിലക്ക്; കടത്തി വിട്ടില്ല... പ്രതിഷേധവുമായി യൂണിയന്‍

Google Oneindia Malayalam News

ദില്ലി: കൈരളി ടിവിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്ത വിഷയത്തില്‍ പ്രതികരണം ആരായാന്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍.

മുരളീധരന്റെ പ്രോട്ടോകള്‍ ലംഘനം: കേന്ദ്ര വിജിലൻസ് അന്വേഷിക്കുന്നു; സലീം മടവൂരിന്റെ പരാതിയില്‍ നടപടിമുരളീധരന്റെ പ്രോട്ടോകള്‍ ലംഘനം: കേന്ദ്ര വിജിലൻസ് അന്വേഷിക്കുന്നു; സലീം മടവൂരിന്റെ പരാതിയില്‍ നടപടി

കുമ്മനം വിഭാഗീയതയുടെ ഇരയോ? ബിജെപിയില്‍ പ്രശ്‌നങ്ങൾ രൂക്ഷം... മന്ത്രിസഭ പുന:സംഘടയിലും തിരിച്ചടിയാകുമോകുമ്മനം വിഭാഗീയതയുടെ ഇരയോ? ബിജെപിയില്‍ പ്രശ്‌നങ്ങൾ രൂക്ഷം... മന്ത്രിസഭ പുന:സംഘടയിലും തിരിച്ചടിയാകുമോ

ഇവരില്‍ കൈരളി ടിവിയുടേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും മാധ്യമ പ്രവര്‍ത്തകരെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ ഗേറ്റില്‍ തടയുകയായിരുന്നു. മറ്റ് മാധ്യമ പ്രവര്‍ത്തകരെ കയറ്റി വിടുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകം രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍...

ശിവശങ്കറിന്റെ കസ്റ്റഡി

ശിവശങ്കറിന്റെ കസ്റ്റഡി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍ സംഭവിച്ച ദിവസമായിരുന്നു ഒക്ടോബര്‍ 28, ബുധനാഴ്ച. ഇതേ കുറിച്ച് വി മുരളീധരന്റെ പ്രതികരണം ആരായാന്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ എത്തിയത്.

 കൈരളി ടിവിയും ഏഷ്യാനെറ്റ് ന്യൂസും

കൈരളി ടിവിയും ഏഷ്യാനെറ്റ് ന്യൂസും

മാധ്യമ പ്രവര്‍ത്തകരെ ആദ്യം ഗേറ്റില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. അതിന് ശേഷം ഓരോരുത്തരേയും പേരും സ്ഥാപനത്തിന്റെ പേരും ചോദിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. കൈരളി ടിവിയുടേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും റിപ്പോര്‍ട്ടര്‍മാരെ അകത്തേക്ക് കടത്തിവിട്ടില്ല.

പ്രതികരണമില്ലെന്ന് പറഞ്ഞു... പിന്നെ

പ്രതികരണമില്ലെന്ന് പറഞ്ഞു... പിന്നെ

തിരക്കുള്ളതിനാല്‍ തത്കാലം പ്രതികരിക്കുന്നില്ല എന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അകത്തേക്ക് പ്രവേശിച്ച മാധ്യമങ്ങള്‍ക്ക് വി മുരളീധരന്‍ പ്രതികരണം നല്‍കുകയും ചെയ്തു. കൈരളിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും പ്രതികരണം ലഭിക്കുകയും ചെയ്തില്ല.

പ്രതിഷേധിച്ച് യൂണിയന്‍

പ്രതിഷേധിച്ച് യൂണിയന്‍

മന്ത്രിയുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. വി മുരളീധരന്റെ ഓഫീസില്‍ നിന്ന് വിവേചനപരമായ നടപടിയാണ് ഉണ്ടായത് എന്ന് കെയിഡബ്ല്യുജെ ദില്ലി ഘടകം പറയുന്നു. വിഷയത്തില്‍ വി മുരളീധരന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

എന്ത് കാരണം കൊണ്ട്

എന്ത് കാരണം കൊണ്ട്

കൈരളി ടിവിയ്ക്കും ഏഷ്യാനെറ്റ് ന്യൂസിനും അകത്തേക്ക് പ്രവേശിക്കാന്‍ പോലും അനുമതി നിഷേധിച്ചതിന് മതിയായ കാരണം വി മുരളീധരന്റെ ഓഫീസ് വിശദീകരിച്ചിട്ടില്ല എന്ന് കെയുഡബ്ല്യുജെയുടെ കത്തില്‍ പറയുന്നു. കൈരളിയിലേയും ഏഷ്യാനെറ്റ് ന്യൂസിലേയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് വിവേചനാണെന്നും കത്തില്‍ പറയുന്നു.

ഭരണഘടനാപദവിയില്‍ ഉള്ള ആള്‍

ഭരണഘടനാപദവിയില്‍ ഉള്ള ആള്‍

വി മുരളീധരന്റെ ഓഫീസില്‍ നിന്നുണ്ടായ വിവേചനപരമായ നടപടിയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന വി മുരളീധരനില്‍ നിന്നും ഭരണഘടനാനുസൃതമായ കടമ നിര്‍വ്വഹിക്കുന്ന മാധ്യമങ്ങളോടുള്ള വിവേചനം പ്രതീക്ഷിച്ചല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

വിവാദങ്ങള്‍ വിടാതെ

വിവാദങ്ങള്‍ വിടാതെ

വി മുരളീധരന്റെ പ്രോട്ടോകള്‍ ലംഘന വിവാദം ഇപ്പോഴും തീര്‍ന്നിട്ടില്ല. അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ കമ്പനി മാനേജരെ പങ്കെടുപ്പിച്ചത് സംബന്ധിച്ചുള്ള പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഈ വിഷയത്തില്‍ വിദേശകാര്യ മന്ത്രായാലും വി മുരളീധരന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

സ്മിത മേനോന്‍ വിവാദം

സ്മിത മേനോന്‍ വിവാദം

അബുദാബിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ സ്മിത മേനോനെ പിന്നീട് മഹിള മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചിരുന്നു. ഇത് പാര്‍ട്ടിയിലും വിവാദത്തിന് വഴിവച്ചിരുന്നു.

English summary
Kairali TV and Asianet News Reporters denied entry to V Muraleedharan's house for taking reaction on M Sivasankar's ED custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X