കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലൈംഗികവൈകൃതത്തിന് നിര്‍ബന്ധിച്ചു, ഡ്രൈവറുമായുള്ള ബന്ധത്തില്‍ ദുരൂഹത'... ഇത്രയും ഉളുപ്പില്ലേ കൈരളി?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ തുടക്കത്തില്‍ വലിയ ആവേശപ്രകടനം ആണ് കാണിച്ചത്. എന്നാല്‍ പതിയെ പതിയെ 'ഇരയുടെ' അവകാശത്തെ മാനിക്കാന്‍ മിക്കവരും തയ്യാറായി.

Read also: ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും ഭാവന ഇപ്പോള്‍ തയ്യാറല്ല എന്ന് പൃഥ്വിരാജ്, എനിക്കത് ഊഹിക്കാം

എന്നാല്‍ ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി-പീപ്പിള്‍ ടിവിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. സംഭവത്തെ എത്രത്തോളം സെന്‍സേഷണല്‍ ആക്കാമെന്നായിരുന്നു കൈരളിയുടെ ശ്രമം. ഇതിന് അവരുടെ ഓണ്‍ലൈന്‍ വിഭാഗവും ചൂട്ടുപിടിച്ചു.

Read also: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മിണ്ടാത്തതിന്റെ കാരണം, ആന കുത്തിയാലും മിണ്ടാത്ത സൂപ്പര്‍താങ്ങള്‍!

ഒടുവില്‍ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ക്ഷമചോദിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും കൈരളി മാപ്പ് അര്‍ഹിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷം പോലും അതി ശക്തമായ വിമര്‍ശനമാണ് കൈരളിക്ക് നേരെ ഉയര്‍ത്തുന്നത്.

നടിയും ഡ്രൈവറും തമ്മില്‍

നടിയും ഡ്രൈവര്‍ സുനിലും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹത എന്നായിരുന്നു കൈരളിയുടെ ബ്രേക്കിങ് ന്യൂസില്‍ ഒന്ന്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കാര്യം ബ്രേക്കിങ് ന്യൂസ് ആയി പോയത് എന്ന കാര്യത്തില്‍ ഉത്തരവാദിത്തം പറയാന്‍ കൈരളി ബാധ്യസ്ഥരാണ്.

ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേല്‍പിച്ചു?

നടിയെ ആക്രമിച്ചു എന്ന് പറയുന്നത് ശരി തന്നെ. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേല്‍പിച്ചു എന്ന് പറയുന്നതില്‍ തന്നെ ഒരു ദ്വയാര്‍ത്ഥം കടന്നുവരുന്നുണ്ട്. ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തുത് നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ആണോ എന്നും ചാനല്‍ വ്യക്തമാക്കണം.

പീഡനം എന്ന് കൈരളി ഉറപ്പിച്ചു

പീഡനത്തിന്റെ വീഡിയോ പകര്‍ത്തി എന്നായിരുന്നു മറ്റൊരു ബ്രേക്കിങ് ന്യൂസ്. ആരാണ് അത് പീഡനം ആണെന്ന് പറഞ്ഞത്? നടി എന്തായാലും അങ്ങനെ പറഞ്ഞിട്ടില്ല. പോലീസും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ കൈരളിക്കാര്‍ക്ക് മാത്രം അത് പീഡനമായി.

ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്ന്

ഞെട്ടിപ്പിക്കുന്നതായിരുന്നു മറ്റൊരു ബ്രേക്കിഭ് ന്യൂസ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് നടിയെ നിര്‍ബന്ധിച്ചു എന്നതായിരുന്നു അത്. ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മുന്നിലേക്ക് ബ്രേക്കിങ് വാര്‍ത്തയായി അടിച്ചുവിടുന്നത് എന്നത് ഉത്തരവാദപ്പെട്ടവര്‍ തന്നെ ചിന്തിക്കണം.

കൈരളി ടിവിയില്‍ വന്ന ഇത്തരം ബ്രേക്കിങ് ന്യൂസുകള്‍ക്കെതിരെ അതി രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നിങ്ങളുടെ ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ പോയി രാജിവക്കാനാണ് ജോണ്‍ ബ്രിട്ടാസിനോട് റിമ കല്ലിങ്ങല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

സോഷ്യല്‍ മീഡിയ മുഴുവന്‍ എതിര്

കൈരളി ടിവിയെ ഇടതുപക്ഷക്കാര്‍ പോലും അതി രൂക്ഷമായി വിമര്‍ശിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍. എന്ത് ന്യായീകരണവും ഇക്കാര്യത്തില്‍ വിലപ്പോവില്ലെന്നാണ് ഭൂരിപക്ഷ മതം.

മാപ്പിരന്നിട്ട് കാര്യമില്ല കൈരളീ

തങ്ങള്‍ക്ക് പറ്റിയത് ക്ഷമിക്കാനാവാത്ത തെറ്റാണെന്നാണ് കൈരളി ഓണ്‍ലൈനില്‍ എഡിറ്റോറിയല്‍ വിഭാഗം കുറിപ്പ് പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ വിഭാഗം ചാനലിനെ പിന്തുടര്‍ന്നതേയുള്ളൂ. അതുകൊണ്ട് തന്നെ മാപ്പിരന്നിട്ട് ഒരു കാര്യവും ഇല്ല.

കൈരളി പീപ്പിളിനെതിരെ റീമ കല്ലിങ്ങല്‍ പ്രതികരിച്ചപ്പോള്‍ അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ആയിരുന്നു. റീമ പറഞ്ഞത് എന്താണെന്ന് ഇപ്പോഴും മനോജിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

ബ്രിട്ടാസിന് പൊങ്കാല

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ജോണ്‍ ബ്രിട്ടാസിനാണ് പൊങ്കാല. ബ്രിട്ടാസ് എംഡി ആയിരിക്കുന്ന ഒരു ചാനലില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ലെന്നാണ് ആക്ഷേപം. എന്നാല്‍ ബ്രിട്ടാസിന്റെ അറിവോടുകൂടിയാണോ ഇതെല്ലാം നടന്നത് എന്ന ചോദ്യം ബാക്കി.

സ്വകാര്യതയുടെ കാര്യത്തില്‍

ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഒരു മാധ്യമവും ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്നതാണ് നഗ്നമായ സത്യം. പക്ഷേ കൈരളി അതിന്റെ പരിധി പോലും വിട്ടായിരുന്നു ആഘോഷിച്ചതാണ് എന്നതാണ് പ്രശ്‌നം.

English summary
Kairali TV reporting on Atrocity against actress raises protest on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X