കമലിനെതിരെ കൈതപ്രം; മോദിയെ നരാധമന് എന്ന് വിളിച്ചത് ശരിയായില്ല
പരാമര്‍ശം പിന്‍വലിച്ചാല്‍ ഈ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും കൈതപ്രം പറഞ്ഞു.
കോഴിക്കോട്: സംവിധായകന് കമലിനെതിരെ സംഗീത സംവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമല്‍ നരാധമന് എന്ന് വിളിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. കമലിനെപ്പോലൊരാള്‍ അങ്ങിനെ പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് കമലിനോട് തനിക്ക് ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുപ്പത് വര്‍ഷമായി തനിക്ക് കമലിനെ അറിയാമെന്നും കമലിനെ വിവാദത്തില്‍ കൊണ്ടുചെന്നെത്തിച്ചത് ഈ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശം പിന്‍വലിച്ചാല്‍ ഈ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും കൈതപ്രം പറഞ്ഞു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ദേശീയഗാന വിവാദത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ സംവിധായകന് കമലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ദേശീയതലത്തിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന ബിജെപി നേതൃത്വം. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ കമല്‍ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്താണ് ദേശീയ തലത്തിലുള്ള അണികളെയും കമലിനെതിരെ തിരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ ശ്രമം.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications