കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിഷ്യൻ ശ്രേഷ്ടമാകുമ്പോൾ വിദ്യാഭ്യാസം സ്വാർത്ഥകമാകും-കൈതപ്രം ദാമോദരൻ നമ്പൂതിരി

  • By Sreejith Kk
Google Oneindia Malayalam News

വടകര: മഴത്തുള്ളിയെ ചിപ്പി മുത്താക്കി മാറ്റുന്നതുപോലെ ഗുരുമുഖത്തുനിന്നു കേൾക്കുന്ന വാക്കുകളെ ശിഷ്യൻ ശ്രേഷ്ഠമാക്കുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നതെന്ന് സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.തിരുവള്ളൂർ ശാന്തിനികേതൻ എൽപിസ്കൂൾ എൺപത്തി ഏഴാം വാർഷികവും വിരമിക്കുന്ന പ്രധാന അധ്യാപിക പി വിനോദിനിക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

kaithapram

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. മോഹനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ചൂണ്ടയിൽ മൊയ്തു ഹാജി, കടമേരി ബാലകൃഷ്ണൻ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. പി.ടി.എ.പ്രസിഡണ്ട് എടക്കുടി നാരായണൻ,കണ്ടിയിൽ അബ്ദുള്ള, എം.സി.പ്രേമചന്ദ്രൻ, ആർ.കെ.മുഹമ്മദ്, എം.കുമാരൻ, കെ.കെ.മോഹനൻ, കെ.ടി.ശോഭ, കട്ടിലേരി കുഞ്ഞബ്ദുള്ള, ഗോപീ നാരായണൻ, എം.ടി.രാജൻ, എം.കെ. മനോജ്, വി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഫാസിസം മുഖമുദ്രയാക്കിയ സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പികെ കുഞ്ഞാലിക്കുട്ടിഫാസിസം മുഖമുദ്രയാക്കിയ സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പികെ കുഞ്ഞാലിക്കുട്ടി

English summary
kaithapram damodaran namboothiri on school teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X