മഴനീര്‍ത്തുള്ളിയെ മുത്തായി മാറ്റുന്നതാണ് സമാധാനം: കൈതപ്രം
മലപ്പുറം: സമാധാനം അടുത്താണ് അകലെയല്ല, മഴ നീര്‍തുള്ളിയെ മുത്തായി മാറ്റുന്ന പോലുള്ള പ്രസന്നമാണിന്നാവശ്യമെന്നും ഉള്ളിലുള്ള സ്നേഹ ബിന്ദുവിനെ ഉദ്ദേശ്യ പൂര്‍ണ്ണമാക്കുകയും വേണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ പീസ് ട്രസ്റ്റ് ചെമ്മാട് സംഘടിപ്പിച്ച പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ടി.കെ.ഡി. മുഴുപ്പിലങ്ങാട്, യു.രാഗിണി കോട്ടക്കല്‍, ഫൈസല്‍ താന്നിക്കല്‍, ഹക്കീം വെളിയത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഗ്ലോബല്‍ പീസ് ട്രസ്റ്റ് ചെയര്‍ മാന്‍ ഡോ:ആര്‍സു അധ്യക്ഷത വഹിച്ചു, നവാസ് കൂരിയാട്, സാലിഹ് മാസ്റ്റര്‍, റിയാസ് തലപ്പാറ, സലിം വടക്കന്‍, പ്രൊഫ.ഗോപലകൃഷ്ണന്‍, അസ് വെങ് പാടത്തൊടി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, എം.പി. മാലതി ടീച്ചര്‍, ജാഫര്‍ താനൂര്‍, എം.ജി. മണിലാല്‍, ടി.സുബൈര്‍, എന്‍.പി. വേണുനായര്‍, മുഹമ്മദ് മാസ്റ്റര്‍, റസാഖ് ചെമ്മാട്, ഡോ :എ. അബ്ദുറഹിമാന്‍, മീര പുഷ്പരാജന്‍, ഡോ . ശബ്നം, ഡോ. ശിവാനന്ദന്‍, സോമദാസന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications