കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിനു മുന്‍പെ കാക്കപ്പൂ വിരിഞ്ഞു: മാടായിപാറയില്‍ കാഴ്ചയുടെ വസന്തം! നിറമണിയിച്ച് ചൂതും ആകാശനീലിയും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കൊടും മഴയ്ക്ക് ശേഷം മാനം തെളിഞ്ഞതോടെ മാടായിപ്പാറയില്‍ കാക്കപ്പൂ വസന്തം. ചിങ്ങ മാസം പിറന്നതോടെയാണ് മാടായിപ്പാറയില്‍ കാക്ക പൂക്കള്‍ വിരിഞ്ഞു തുടങ്ങിയത്. കാക്ക പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതോടെ മാടായിപ്പാറ നീല പട്ടുടുത്ത അനുഭൂതിയാണ് വിനോദസഞ്ചാരികള്‍ക്കു നല്‍കുന്നത്. നേരത്തെ പാറ നിറയെ നീല പൂക്കള്‍ വിരിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിങ്ങായി ചില ദിക്കുകളില്‍ മാത്രമാണ് കാക്ക പൂക്കള്‍ വിരിയുന്നത്. കാക്ക പൂവ് നോടൊപ്പം കൃഷ്ണ പൂവ്, വിവിധതരം കോളാമ്പി പൂക്കള്‍, ചൂത്, ആകാശനീലി, പാറ നീലി തുടങ്ങിയ വ്യത്യസ്തങ്ങളായ പൂക്കള്‍ മാടായിപ്പാറയിലുണ്ട്.

kakkappoo-1

ഭീകരാക്രമണം വെള്ളത്തിനടിയിലൂടെയും; ജെയ്‌ഷെയിൽ മുങ്ങൽ വിദഗ്ധരും,ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നാവിക സേനഭീകരാക്രമണം വെള്ളത്തിനടിയിലൂടെയും; ജെയ്‌ഷെയിൽ മുങ്ങൽ വിദഗ്ധരും,ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നാവിക സേന

ഓണക്കാലം ആകുന്നതോടെ പൂക്കള്‍ തേടി ആളുകള്‍ മാടായിപ്പാറയില്‍ എത്തും. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് നാലു പൂക്കാലം ഉണ്ട് മാടായിപ്പാറയില്‍. മാര്‍ച്ച്, ഏപ്രില്‍ മാസം മാടായിപ്പാറയില്‍ സ്വര്‍ണ്ണനിറം ആണ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കാക്ക പൂവ് വിരിയുന്നതോടെ മാടായി പാറക്ക് നീല നിറമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി പൂക്കള്‍ കുറവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ദ്ധിച്ചു വരുന്ന കൈയേറ്റങ്ങളും മാടായിപ്പാറയില്‍ ജെസിബി ഉപയോഗിച്ച് കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ എല്ലാം മാടായിപ്പാറയിലെ പൂക്കളുടെ നാശത്തിന് ഇടയാക്കുന്നുതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

English summary
kakkakpoo blooms in Madayi before onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X