കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കനാട് കൂട്ടബലാത്സംഗ കേസ്; പൊലീസിനെതിരെ ആരോപണവുമായി പരാതിക്കാരി; നിഷേധിച്ച് പൊലീസ്

Google Oneindia Malayalam News

കൊച്ചി: കാക്കനാട് യുവതി പീഡനത്തിനിരയായ സംഭവത്തിൽ പൊലീസിനെതിരെ പരാതി. പീഡനത്തിനിരയായ മോഡൽ പൊലീസിൽ പരാതി നൽകിയപ്പോൾ നിസ്സഹകരണമാണ് ഉണ്ടായതെന്നും പരാതിക്കാരി ആരോപിക്കുന്നു. ക്രിസ്റ്റീന റെസിഡന്‍സിയില്‍ മുറിയെടുത്ത് നല്‍കിയതല്ലാതെ പിടിയിലായ സലികുമാറിനെ നേരിട്ട് അറിയില്ലെന്നാണ് മോഡൽ പറയുന്നത്. സലിംകുമാറും സുഹൃത്തുക്കളും ചേർന്ന് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പീഡനത്തിനിരയായ യുവതി പറഞ്ഞു.

മരിച്ച കർഷകർക്ക് സഹായധനം ലഭ്യമാക്കണം; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽഗാന്ധിമരിച്ച കർഷകർക്ക് സഹായധനം ലഭ്യമാക്കണം; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽഗാന്ധി

സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഒന്നാംപ്രതി അജ്മൽ, മൂന്നാംപ്രതി ഷമീർ, നാലാംപ്രതി ക്രിസ്റ്റീന എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിംകുമാറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ ഷൂട്ടിനായി വിളിച്ചു വരുത്തിയ ശേഷം മലപ്പുറം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയശേഷം നാലുപേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ശേഷം ദൃശ്യങ്ങൾ പകർത്തിയെന്നും മോഡൽ പരാതിപ്പെട്ടിരുന്നു.

rape

എന്നാൽ, പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നിസഹകരണമാണ് ഉണ്ടായതെന്നും പരാതിക്കാരി പറഞ്ഞു. കൃത്യമായ മഹസ്സര്‍ തയ്യാറാക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതിയായ ഒരാളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ക്രിസ്റ്റീന റെസിഡന്‍സിയില്‍ മുറിയെടുത്ത് നല്‍കിയതല്ലാതെ പിടിയിലായ സലികുമാറിനെ നേരിട്ട് അറിയില്ലെന്നും മോഡൽ പറഞ്ഞു.

അതേസമയം, അറസ്റ്റിലായ മുഖ്യപ്രതി സലിംകുമാറും പെൺകുട്ടിയും പരസ്പരം അറിയുന്നവരാണ് എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിതമായ ശ്രമം നടക്കുകയാണ്. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ പീഡനത്തിനിരയായതായാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കേസിൽ ആലപ്പുഴ സ്വദേശി സലിംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് പുറമേ മറ്റു പ്രതികളായ ഷമീര്‍, അജ്മല്‍, ക്രിസ്റ്റീന എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ; അമേയയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മുഖ്യപ്രതി സലിംകുമാർ താമസിച്ച 304 നമ്പർ മുറിയും പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. യുവതി കൂട്ടബലാത്സംഗത്തിനിരയായ ക്രിസ്റ്റീന റസിഡൻസി ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ രണ്ടു ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇവിടെ നിന്ന് മുറികൾ വാടകയ്ക്ക് നൽകാറുണ്ടായിരുന്നു. ഇങ്ങനെയാണ് യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് വിധേയമാക്കുന്നത്. തെളിവെടുപ്പിനും മറ്റു അന്വേഷണങ്ങൾക്കുമായി പൊലീസ് ഇവിടെയെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Recommended Video

cmsvideo
Data fraud; PM Modi, Priyanka Chopra and Sonia on Bihar Covid jab list | Oneindia Malayalam

English summary
Kochi Kakkanad rape case woman lodges complaint against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X