Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 55 യുവാക്കള്‍?താലികെട്ടി,മയക്കുമരുന്നും കുത്തിവെച്ചു

ആറ് യുവാക്കള്‍ക്കെതിരെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നതെങ്കിലും ഇവരുടെ സുഹൃത്തുക്കളും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പീഡനക്കേസിലെ പ്രതികളെക്കാല്‍ കൂടുതല്‍പേര്‍ കാക്കനാട് പീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ആറു പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പഴനിയില്‍ കൊണ്ടുപോയി താലിക്കെട്ടിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. ആറ് യുവാക്കള്‍ക്കെതിരെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നതെങ്കിലും ഇവരുടെ സുഹൃത്തുക്കളും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഒന്നും രണ്ടുമല്ല നിരവധി യുവാക്കള്‍...

ഒന്നും രണ്ടുമല്ല നിരവധി യുവാക്കള്‍...

2014 മുതല്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചാണ് യുവാക്കള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ സുഹൃത്തുക്കളടക്കം 55ഓളം പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

ഫേസ്ബുക്കിലൂടെ...

ഫേസ്ബുക്കിലൂടെ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷമാണ് അറസ്റ്റിലായ അക്ഷയ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അഖില്‍ എന്ന യുവാവ് പെണ്‍കുട്ടിയെ പഴനിയില്‍ കൊണ്ടുപോയി വിവാഹം കഴിച്ചശേഷമാണ് പീഡിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.

കൗണ്‍സിലിങ്ങിന് വിധേയമാക്കി...

കൗണ്‍സിലിങ്ങിന് വിധേയമാക്കി...

അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് മദ്യവും കഞ്ചാവും നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആറാം പ്രതി സതീഷ് പെണ്‍കുട്ടിയെ മയക്കുമരുന്ന് കുത്തിവെച്ചതായും പരിശോധനയില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യം പുറത്തറിയുന്നത്.

സ്റ്റേഷനില്‍ ഹാജരാക്കി...

സ്റ്റേഷനില്‍ ഹാജരാക്കി...

പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്നും കാണാതായതിനെ തുടര്‍ന്നാണ് അമ്മ പോലീസില്‍ പരാതി നല്‍കുന്നത്. ഇതിനിടെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ അമ്മ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോളാണ് പീഡനവിവരം പുറത്തറിയുന്നത്.

പോക്‌സോ, കൂടുതല്‍ അറസ്റ്റുണ്ടാകും...

പോക്‌സോ, കൂടുതല്‍ അറസ്റ്റുണ്ടാകും...

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറു പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+