കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കനാട്ട് ജില്ലാ ഭരണകൂടം നിര്‍മിച്ച ഉദ്യാന വിശ്രമകേന്ദ്രം തുറന്നു

  • By Desk
Google Oneindia Malayalam News

കാക്കനാട്: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിന് സമീപം ജില്ലാ ഭരണകൂടം നിര്‍മിച്ച ഉദ്യാന വിശ്രമകേന്ദ്രം തുറന്നു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 18 സെന്റ് പുറംമ്പോക്കും 23 സെന്റ് വിസ്തൃതിയിലുള്ള പാറക്കുളവും നവീകരിച്ചാണ് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പ്രയോജന കിട്ടുന്ന രീതിയില്‍ പാറക്കുളം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പ്രദേശം വൃത്തിയാക്കി മോടിപിടിപ്പിച്ച ശേഷം മരങ്ങള്‍ക്കു ചുറ്റുമാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചികരിച്ചിരിക്കുന്നത്. തിരക്കേറിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്നു വൃക്ഷങ്ങള്‍ തിങ്ങിനില്‍ക്കുന്ന റവന്യു ഭൂമിയിലാണ് ഉദ്യാന വിശ്രമ കേന്ദ്രം.

kakkanad

കടുത്ത വേനലിലും ഉറവവറ്റാത്ത ഉപയോഗ ശൂന്യമായ കിടന്ന പാറക്കുളം നവീകരിച്ചാണ് ഇതിനോട് ചേര്‍ന്ന സ്ഥലം ഉദ്യാനപാര്‍ക്കായി കണ്ടെത്തിയത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാറക്കുളത്തില്‍ മാലിന്യം നിറഞ്ഞു കൊതുക് പെരുകി സമീപത്തുള്ളവര്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി നേരിടുമ്പോഴാണ് ജില്ലാ ഭരണകൂടം കുളം ശുചീകരിച്ചത്. കോടികള്‍ വിലമതിക്കുന്ന പാറക്കുളം സ്ഥലം കയ്യേറി നികത്താന്‍ നീക്കം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ നിയമ പ്രകാരം കുളം കളക്ടര്‍ ഏറ്റെടുക്കുകയായിരുന്നു. ജലസ്രോതസുകള്‍ ഇല്ലാതാക്കാനോ ദുരുപയോഗം ചെയ്യാനോ തുനിയുന്നതു തടയാനാണ് ദുരന്ത നിവാരണ നിയമം ബാധകമാക്കിയത്.

നൂറടിയോളം താഴ്ചയുള്ള ഈ കുളത്തിലെ വെള്ളം വറ്റിച്ച് മാലിന്യം നീക്കിയതോടെ കൊതുകും കൂത്താടികളും ഇല്ലാതായി. തെളിനീര്‍ നിറഞ്ഞ തോടെ കൊടും വേനലിലും പരിസരത്തെ കിണറുകളില്‍ കുടിവെള്ളവും സമൃദ്ധമായി. കളക്ടര്‍ താല്പര്യമെടുത്ത് രംഗത്തെത്തിയതോടെ കഴിഞ്ഞ വേനലില്‍ കുളം നവീകരണം യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന ലോഡ് കണക്കിന് മാലിന്യവും ചളിയും കുളത്തില്‍ നിന്ന് നീക്കം ചെയ്തു. കുളത്തിന് സമീപം കാടുകയറി കിടന്നിരുന്ന പുറംമ്പോക്ക് സ്ഥലം സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ വെട്ടിത്തെളിച്ച് വൃത്തിയാക്കി. കുളം സംരക്ഷിച്ചതോടെയാണു പരിസരത്തെ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിക്കണമെന്നു ആവശ്യമുയ ര്‍ന്നത്.

ചടങ്ങില്‍ പി.ടി. തോമസ് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.ടി. ഓമന, കൗണ്‍സില്‍ ലിജി സുരേഷ്, എ.ഡി.എം. എം.കെ. കബീര്‍, കലക്ടറേറ്റ് ശിരസ്തദാര്‍ ഗീത കാണിശ്ശേരി, കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി. ഉദയകുമാര്‍, സാമൂഹ്യ പ്രവര്‍ത്തക സില്‍വി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
kakkanad restroom opened near girls childrens home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X