• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കക്കയത്തെ ഉരുൾപൊട്ടൽ: ജനറേഷൻ യൂണിറ്റ് തകർന്നു, നഷ്ടം 300 കോടി!

കോഴിക്കോട്: വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കക്കയം പവർഹൗസിന് പിന്നിൽ ഉരുൾപൊട്ടൽ ഉണ്ടായത്. കെട്ടിടത്തിന്റെ ഭിത്തിയും ജനലും തകർത്ത് കല്ലും വെള്ളവും ഒഴുകി എത്തിയപ്പോൾ ജോലി ചെയ്തിരുന്ന നാല് ഓപ്പറേറ്റർമാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

അലംഭാവം കാണിച്ചാല്‍ പിടിവീഴും: കോഴിക്കോട് വാഹനങ്ങള്‍ വിട്ടുനല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി!!

ഉരുൾപൊട്ടലിൽ 225 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ആറു പവർഹൗസുകളിൽ മൂന്നെണ്ണം പൂർണമായി നശിച്ചു. 300 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അസിസ്റ്റന്റ് എഞ്ചിനീയർ എൻഎൻ രാജൻ വ്യക്തമക്കുന്നത്. മണ്ണും ചെളിയും കയറിയാണ് യന്ത്രങ്ങൾ തകരാറിലായത്.

യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല

യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല

യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. 2001, 2010 വർഷങ്ങളിൽ സ്ഥാപിച്ച 25 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നുപവർഹൗസുകൾക്കും തകരാറുണ്ടെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. 1972-ൽ സ്ഥാപിച്ച 50 മെഗാവാട്ടിന്റെ മൂന്നു പവർഹൗസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്.

പരിശോധിക്കാൻ സാധിക്കുന്നില്ല

പരിശോധിക്കാൻ സാധിക്കുന്നില്ല

ഒരുദിവസം 4.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതു നിലച്ചതുകാരണം വൈദ്യുതിബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്. കെട്ടിടത്തിന്റഎ ഒന്നര മീറ്റർ ചെളി നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴും ഇവിടെക്ക് വെള്ളം ഒഴുകി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മണ്ണ് നീക്കാനോ കേടുപാടുകൾ പരിശോധിക്കാനോ സാധിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്.

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

അതേസമയം ഞായറാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോടും പാലക്കാട്ടും മഴയ്ക്ക് നേരിയ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം, ഇടുക്കി,തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.

മരണസംഖ്യ കൂടുന്നു

മരണസംഖ്യ കൂടുന്നു

അതേസമയം മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 63 ആയി. കോഴിക്കോട് വടകരയില്‍ കഴിഞ്ഞദിവസം ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. പാറവപൊയ്ല്‍ അബ്ദുള്ളയുടെ മകന്‍ ഫാസിലാണ് മരിച്ചത്. ലപ്പുറം കവളപ്പാറയില്‍ അന്‍പതിലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുളളത്.

റോഡുകളിൽ ഗതാഗത തടസ്സം

റോഡുകളിൽ ഗതാഗത തടസ്സം

വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് പ്രവർത്തന സജ്ജമാകും. മൂന്നാര്‍-ആലപ്പുഴ, ചേര്‍ത്തല-കുമരകം, ആലപ്പുഴ-ചങ്ങാനേശ്ശരി റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. മലപ്പുറം ജില്ലയിലെ മലയോരമേഖലകളിലെ റോഡുകളില്‍ പലയിടത്തും ഗതാഗതതടസ്സം തുടരുന്നു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ഞായറാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്ന് കണ്ടെടുത്തത്. കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാണിയമ്പുഴയില്‍ കുടുങ്ങിയ 200-ഓളം പേരെ പുറത്തെത്തിക്കാന്‍ ഞായറാഴ്ച രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഒരാൾ അറസ്റ്റിൽ

ഒരാൾ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് വാട്സാപ്പിൽ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റിലായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളി വേളമാനൂർ സ്വദേശി അമൽ (22) ആണ് അറസ്റ്റിലായത്. പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അതേസമയം തീവണ്ടി ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ ആയില്ല. ദീർഘദൂര സർവ്വീസുകൾ അടക്കം ഞായറആഴ്ച പുറപ്പെടേണ്ട ഒട്ടേറെ സർവ്വീസുകൾ പൂർണ്ണമായും നാലു സർവ്വീസുകൾ ഭാഗീകമായും റദ്ദാക്കിയിരിക്കുകയാണ്.

English summary
Kakkayam landslide: Generation unit crashed, Losses RS 300 Crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more