കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കുഞ്ഞിന് എന്ത് നീതി കിട്ടും! വിധി നടപ്പാക്കാനുള്ള അവകാശം ഒരമ്മയ്ക്ക് കിട്ടട്ടെ, വൈറലായി പോസ്റ്റ്

Google Oneindia Malayalam News

കുട്ടിക്കാലം മുതലങ്ങോട്ട് വാക്കുകൾ കൊണ്ടോ ശരീരം കൊണ്ടോ അപമാനിക്കപ്പെട്ട അനുഭവങ്ങളിലൂടെ കടന്ന് പോകാത്ത പെൺകുട്ടികൾ വിരളമാണ്. ആൺകുട്ടികൾക്ക് അല്ലെങ്കിൽ ആണുങ്ങൾക്ക് പെണ്ണിനെ കമന്റടിക്കാനും അവസരം കിട്ടിയാൽ ഒന്ന് കയറിപ്പിടിക്കാനും പീഡിപ്പിക്കാനും വരെ അവകാശം അനുവദിച്ചുകൊടുക്കുന്ന സാമൂഹ്യബോധം ഇവിടെ പണ്ട് മുതൽക്കേ നിലനിൽക്കുന്നുണ്ട്. ലൈംഗികമായി അപമാനിക്കപ്പെട്ട അനുഭവങ്ങൾ മീടൂ എന്ന ഹാഷ്ട് ടാഗ് ക്യാംപെയ്ൻ വഴി സ്ത്രീകൾ പങ്ക് വെച്ചത് വൻ തരംഗമായിരുന്നു.

കശ്മീരിലെ കത്വയിൽ മതവിദ്വേഷത്തിന് ഇരയായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും എട്ട് വയസ്സുകാരിയായ പെൺകുട്ടിയാണ്. മതമെന്തെന്നോ പീഡനമെന്തെന്നോ പോലും അറിയാത്ത പ്രായത്തിലാണ് ആ കുഞ്ഞുപെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. കത്വ കൂട്ടബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിൽ വായിക്കേണ്ടതാണ് കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എല്ലാവർക്കും ഒരേ മനസ്സാണ്

എല്ലാവർക്കും ഒരേ മനസ്സാണ്

റിക്ഷാമാമൻ ഇറക്കി വിട്ട സ്കൂൾ ബോർഡിങിന് മുന്നിലെ ഗേറ്റിലൂടെ വലിയ ബാഗും തൂക്കി ഓടുന്ന ഒരു ഒൻപതു വയസ്സുകാരി. കെട്ടിടത്തിന്റെ അകത്തൂടെ കടന്നു സ്കൂളിലേയ്ക്ക് ഉള്ള വഴിയിൽ എത്താറായി. എതിരെ വന്ന ഒരു മനുഷ്യനെ അവൾ കാണുന്നില്ല. വൃത്തികെട്ട കൈകൾ നെഞ്ചിൽ അമർത്തി വേദനിപ്പിക്കുമ്പോൾ , പെണ്ണ് എന്ന നിലയ്ക്ക് ആദ്യത്തെ ഭീതി ഉടലെടുത്തു. ഓടി സ്കൂളിനുള്ളിൽ കേറി.

ക്ലാസ്സിൽ പേടിച്ചു വിറച്ചിരുന്ന ആ ദിവസം. അന്നത്തെ ആ അവസ്ഥ പലപ്പോഴും , പിന്നെ കാണേണ്ടി വന്നിട്ടുണ്ട്. കേൾക്കേണ്ടി വന്നിട്ടുണ്ട്. എത്രയോ പെൺകുഞ്ഞുങ്ങളുടെ വാക്കുകളിലൂടെ.. അനുഭവങ്ങളിലൂടെ.. ഭോഗിക്കണം എന്നൊരു പൈശാചിക ചിന്ത വന്നാൽ അച്ഛൻ, മുത്തച്ഛൻ, മാമൻ, അയൽവാസി, അധ്യാപകൻ, അപരിചിതൻ.... എല്ലാവർക്കും ഒരേ മനസ്സാണ്.

ആദ്യത്തെ ബസ് യാത്ര

ആദ്യത്തെ ബസ് യാത്ര

ആണായി പിറന്ന ഓരോരുത്തനും ലൈംഗികാവയവം പ്രവർത്തനം തുടങ്ങി കഴിഞ്ഞ നിമിഷം മുതൽ അതിന്റെ ശേഷി പൂർണമായും നിലക്കുന്ന വരെ എന്നെ ഒരു'' പുരുഷനായി''' ജീവിക്കാൻ പ്രാപ്തി ഉണ്ടാക്കണമേ എന്നാണ് ആഗ്രഹിക്കേണ്ടത്. അവനവനോട് പ്രാർത്ഥിക്കണം. പുരുഷത്വം എന്താണെന്നു അറിയുന്ന ഒരാൾക്കും ഇതിൽ കൂടുതൽ മനസ്സിലാക്കി കൊടുക്കേണ്ടതില്ല! മനസ്സിനേറ്റ രണ്ടാമത്തെ ആഘാതം.

കോളേജിൽ എത്തിയപ്പോഴും ബസ്സില് യാത്രകൾ കുറവാണു. കൂട്ടുകാരികളോടൊപ്പം കോളേജ് ബസ്സില് പോകും. അതല്ലാതെ പ്രൈവറ്റ് ബസ്സില് യാത്ര വീട്ടിൽ അനുവദിച്ചിട്ടില്ല. അതൊരു കൊതിയായി അവശേഷിക്കേ, ഒരവസരം കിട്ടി. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കൂട്ടുകാരിയോടൊപ്പം ബസ്സില് കേറി.ആദ്യത്തെ പ്രൈവറ്റ് ബസ് യാത്ര ആണ്.

ആദ്യത്തെ യാത്രാനുഭവം

ആദ്യത്തെ യാത്രാനുഭവം

നല്ല തിരക്കുള്ള ബസ്. ഇടിച്ചു കേറിക്കോ.. കൂട്ടുകാരി എങ്ങോട്ടോ കേറി നിന്നു. ഓടുന്ന ബസ്സില് ഒട്ടും ബാലൻസ് ഇല്ലാതെ, ഇപ്പോൾ വീഴും എന്ന് പേടിച്ചു നിൽക്കുക ആണ്. ശരീരത്തിൽ ആരുടെയോ ഒരു കൈ അമർന്നു. ഒന്നല്ല.. തലകറങ്ങുന്നുണ്ട്..തിരിഞ്ഞു നോക്കാനോ ഒന്നും ആകുന്ന അവസ്ഥ അല്ല. മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നതല്ലാതെ പറ്റുന്നില്ല..

ആരും ശ്രദ്ധിച്ചില്ല എന്ന് കരുതാൻ വയ്യ. ദയനീയതയോടെ ഒരു പെൺകുട്ടി നോക്കിയാൽ എന്താ പ്രശ്നം എന്ന് ചോദിക്കാനുള്ള മനസ്സ് ആർക്കും ഉണ്ടായില്ല. കോളേജിന്റെ മുന്നിലെ സ്റ്റോപ്പിൽ നിർത്തുമ്പോൾ പകുതി ബോധം നഷ്‌ടമായിരുന്നു. എങ്ങനെയോ ഇറങ്ങി. വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ. അവരെന്നെകാളും പ്രായം കുറഞ്ഞവർ തന്നെ ആണ്.. സ്കൂൾ കുട്ടികൾ.

ശക്തമായി പ്രതികരിക്കും

ശക്തമായി പ്രതികരിക്കും

എത്രയോ രാത്രികളിൽ ദുഃസ്വപ്നം കണ്ടു പേടിച്ചിട്ടുണ്ട്. ആരോടെങ്കിലുംപ്രശ്നനങ്ങളെ തുറന്നു പറയാൻ അകാരണമായ പേടി. തുടർന്ന് നേരിടേണ്ടി വരുന്ന മാനസിക പീഡനം കൂടി വയ്യ. വൃത്തികെട്ട ഗന്ധമുള്ള ആ കുപ്പായം പിന്നെ ഇടാൻ അറപ്പായി. എത്ര കഴുകിയാലും ആ ഓർമ്മകളിലെ നാറ്റം പോകില്ല. 'അമ്മ കാണാതെ അതിനെ ചുരുട്ടി ഒരു മൂലയ്ക്ക് വെച്ചു. നശിച്ച ഓർമ്മകൾ പോകില്ലല്ലോ. ഇന്ന് യാത്രകളൊക്കെ ബസ്സില് തന്നെ ആണ്.

കൂടെ യാത്ര ചെയ്യുന്ന ഏത് സ്ത്രീയ്ക്കാകട്ടെഅന്നത്തെപോലെ ഒരു ദുരനുഭവം ഉണ്ടായാൽ, എത്ര ശക്തമായും പ്രതികരിക്കും.എന്തിനു ഇത്ര പ്രശ്നം ഉണ്ടാക്കി? വല്ലോരുടെയും കാര്യത്തിൽ എന്നൊരു ശാസന എത്ര വട്ടം കേട്ടാലും ഇനിയും പ്രതികരിക്കും.. പ്രതികരിച്ചു കൊണ്ടേ ഇരിക്കും..എന്റെ മകൾക്കു വയസ്സ് 15.. കഴിഞ്ഞ ദിവസം അവളുടെ കൂട്ടുകാരികൾക്കും അവളോടും ഒപ്പം പുറത്തിറങ്ങുമ്പോൾ, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

മരിച്ച കുഞ്ഞിന് ഇനി എന്ത് നീതി

മരിച്ച കുഞ്ഞിന് ഇനി എന്ത് നീതി

എന്റെ മോൾ.. അവളുടെ കൂട്ടുകാരികൾ... അവരോടൊപ്പം ഞാൻ! പുറത്തിറങ്ങുന്ന നേരം, ഒരു മുന്നറിയിപ്പ് പോലെ. ഒരു മോൾ അല്ല, നാല് പെൺകുഞ്ഞുങ്ങൾ.. ഇവരുടെ ഒക്കെ സുരക്ഷിതത്വം എന്റെ കയ്യിൽ.. ഉള്ളിൽ ഒരു ശക്തിയാണ് വന്നത്.എന്റെ മോൾക്ക് കൊടുക്കാൻ ഈ ജീവൻ മാത്രമേ ഉള്ളു.അവളെ പോലെ തന്നെ ആണ് എനിക്ക് മറ്റു പെണ്കുഞ്ഞുങ്ങളും. മരിച്ചു പോയ കുഞ്ഞിന് എന്ത് നീതി കിട്ടുമെന്ന് അറിയില്ല.

അവൾ അനുഭവിച്ച യാതനകൾ; എന്റെ ശരീരത്തിൽ എന്ന പോലെ വേദനിപ്പിക്കുന്നുണ്ട്. മയക്കു മരുന്നും മനോരോഗവും ജാതിയും മതവും ഒന്നുമല്ല. മനുഷ്യന്റെ മനസ്സിലെ കാടത്തം മാത്രമാണ്. എന്തിനു കോടതിയും വക്കീലും? ജനങ്ങൾക്ക് നടപ്പിലാക്കാൻ കഴിയണം.. അങ്ങനെ ഒരു അവസരം ഏതെങ്കിലും ഒരു അമ്മയ്ക്ക് കിട്ടട്ടെ! അതാണ് മനുഷ്യാവകാശം!

ഫേസ്ബുക്ക് പോസ്റ്റ്

കല ഷിബു എഴുതിയ കുറിപ്പ് വായിക്കാം

കത്വയിലും ഉന്നാവോയിലും നീതി ആവശ്യപ്പെട്ട് സിനിമാലോകം.. കത്തുന്ന പ്രതികരണങ്ങൾകത്വയിലും ഉന്നാവോയിലും നീതി ആവശ്യപ്പെട്ട് സിനിമാലോകം.. കത്തുന്ന പ്രതികരണങ്ങൾ

അവൾ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്അവൾ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

English summary
Kala Shibu's facebook post about sexual abuse of girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X