സ്ത്രീ അവിഹിതത്തില്‍പെട്ടാല്‍ ഞെട്ടരുത്; മസിലല്ല മനസാണ് അവള്‍ക്ക് പ്രധാനം, യുവതിയുടെ പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: അവിഹിത ബന്ധങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പം അറിഞ്ഞുകൊണ്ട്, അല്ലെങ്കില്‍ അറിയാതെ. ഇത് ചിലപ്പോള്‍ ഒരു കുടുംബത്തെ മുഴുവന്‍ താറുമാറാക്കുകയോ അതുമല്ലെങ്കില്‍ പങ്കാളികളില്‍ ആരുടെയെങ്കിലും മരണത്തില്‍ കലാശിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ പത്രങ്ങളില്‍ ദിവസേന വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഇതില്‍ തെറ്റ് ചെയ്യുന്നത് ആരാണെന്ന ചേദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.
വര്‍ദ്ധിച്ചുവരുന്ന അവിഹിത ബന്ധങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ പോസ്റ്റ് ഇപ്പോള്‍ വാറലായികൊണ്ടിരിക്കുകയാണ്. കലാ ഷിബുവിന് അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടി രണ്ട് പൊടി കുഞ്ഞുങ്ങളുമായി തന്നെ കാണാന്‍ വീട്ടിലെത്തിയ സംഭവം വിവരിച്ചുകൊണ്ടാണ് കലയുടെ കുറിപ്പ് തുടങ്ങുന്നത്.

അവിഹിതം എന്ന് കേള്‍ക്കുന്നത് പുതുമയല്ല
ഭര്‍ത്താവിന് ഒരു അവിഹിതം എന്ന് കേള്‍ക്കുന്നത് ഈ ലോകത്ത് ഒരു പുതുമ അല്ല.. സ്വന്തം വീട്ടുകാര്‍ പോലും തള്ളിക്കളയും എന്നത് ഒരു അതിശയമേ അല്ല.., മകന്റെ അവിഹിത ബന്ധത്തില്‍ നിന്നും തനിക്കു സ്വര്‍ണ്ണവും പണ്ടവും കിട്ടുന്നു എങ്കില്‍ ആ അവളെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുക എന്നത് ഒരു അമ്മയെ സംബന്ധിച്ച് വലിയ കാര്യം ആണ്.താലി കെട്ടി കൊണ്ട് വന്നവള്‍ അപഥസഞ്ചാരിണി..! ഒരിക്കലും പുരുഷനെ കുറ്റം പറയാന്‍ വയ്യ. പിന്നെ ഭാര്യ ആണോ കുറ്റക്കാരി..? എന്ന് കല ചോദിക്കുന്നു.

സ്ത്രീ മനസ് കൊണ്ട് ലൈംഗീകത ആസ്വദിക്കുന്നു
ഭാര്യയും ഭര്‍ത്തവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.. പുരുഷന്‍( ഭൂരിപക്ഷം ) ശരീരം കൊണ്ടും സ്ത്രീ മനസ്സ് കൊണ്ടും ലൈംഗിക ആസ്വദിക്കുന്നവരാണ്.. അത് കൊണ്ട് തന്നെ ചില്ലറ പ്രശ്നങ്ങള്‍ പോലും ഭാര്യയെ കിടപ്പറയിലെ നിര്‍വികാര ജീവി ആക്കുന്നുവെന്ന് കല തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

ഭാര്യ അവിഹിതത്തില്‍പെട്ടാല്‍ അന്തം വിടരുത്
ഇതേ കാരണം കൊണ്ട് തന്നെ ആണിന് മറ്റൊരു സ്ത്രീയോട് ആസക്തി വരാം..അല്ലാതെയും വരാം....അവിഹിത ബന്ധം വരുന്ന വഴികള്‍ ഇനി ഭര്‍ത്താവിന്റെ കിടപ്പറയില്‍ മരവിച്ചു കിടക്കുന്നവള്‍ക്കു മറ്റൊരു പുരുഷന്‍ വന്നാല്‍ അന്തം വിടരുതെന്നും അവര്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

അവള്‍ തികഞ്ഞ സ്ത്രീയായിരിക്കും
ലൈംഗികത സ്ത്രീക്ക് മനസ്സ് കൊണ്ടാണ്..! ഭര്‍ത്താവിനോടുളള പക അവളെ അയാളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതാണ്.. അല്ലാതെ അതൊക്കെ അവളുടെ ശാരീരിക പ്രശനങ്ങള്‍ അല്ല.. സ്നേഹത്തോടെ , കരുതലോടെ പരിഗണിക്കുന്നവന് മുന്നില്‍ അവള്‍ തികഞ്ഞ സ്ത്രീ തന്നെ ആകുമെന്നും കല പറയുന്നു.

മന്ദതയും മരവിപ്പും
പല മനസ്സുകളിലൂടെ സഞ്ചരിക്കുമ്പോള്‍.. അറിയുന്ന കാര്യങ്ങള്‍ ആണ്... സ്ത്രീ ഇതാണ്...പുരുഷന്‍ ഇങ്ങനെ ആണ്... ശരീരത്തിന്റെ ആരോഗ്യം കെടുമ്പോള്‍ പുരുഷന്റെ ലൈംഗികത നിലയ്ക്കും എങ്കില്‍ അവ ''ഒഴുകി കൊണ്ടേ ഇരിക്കും...മന്ദതയും മരവിപ്പും അവള്‍ അനുഭവിക്കില്ലെന്നും കല ഷിബു പറയുന്നു.

ആണിന്റെ മസില്‍ കണ്ട് ആസക്തി ഉണ്ടാകില്ല
മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഉണ്ട് എന്നാല്‍...! അവനോടു തീര്‍ച്ചയായും അവള്‍ അടിമപ്പെടും... ശരീരം കൊണ്ടും മനസ്സ് കൊണ്ടും... ആണിന്റെ മസിലു കണ്ടു ആസക്തി ഉണ്ടാകുന്ന സ്ത്രീകള്‍ ഉണ്ടാകാം..പക്ഷെ വിരളമാണെന്നും അവര്‍ പറയുന്നു.

ലൈംഗീകതയില്‍ പുരുഷനോളം ശക്തം
ഭൂരിപക്ഷവും മനസ്സിന്റെ വഴിക്കാണ് വികാരങ്ങള്‍ കെട്ടിപടുത്തുന്നത്.. അത് മാത്രമല്ല...ലൈംഗികതയില്‍ അവള്‍ പുരുഷനോളം ശക്തയാണ്..സ്ത്രീയെ അറിയുന്ന പുരുഷന് കണ്ടെത്താന്‍ പറ്റുന്ന പുണ്യം..ഇനി ബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യം..ശെരി ആണോ തെറ്റാണോ എന്നത് അവനവന്റെ മനഃസമാധാനത്തിന്റെ അളവ് പോലെ നിശ്ചയിക്കുക ആണ് നല്ലതെന്നും അവര്‍ പറയുന്നു.

മരണത്തെ മുഖാമുഖം കാണുമ്പോഴേ ജീവിതത്തിന്റെ വിലയറിയൂ
മരണത്തെ മുഖാമുഖം കാണുമ്പോഴേ ജീവിതത്തിന്റെ വില അറിയൂ...മരണത്തിന്റെ ഗന്ധം ഒരിക്കലെങ്കിലും ശ്വസിച്ചു വീണ്ടും ജനിച്ചവര്‍ എത്ര...! പിച്ച വെച്ച് തുടങ്ങണം.. ഇരുണ്ട അഗാധ ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നു പൊയ്ക്കൊണ്ടിരുന്ന നിമിഷങ്ങള്‍ ഓര്‍മ്മയില്‍ എന്നുമുണ്ട്.. എന്തെന്തു സംഭവിക്കുന്നു എന്ന് തിരിച്ചറിയുന്നില്ല...ബന്ധങ്ങളില്‍ നിന്നൊക്കെ ഒളിച്ചോടണം എന്നേ ഉണ്ടായിരുന്നുള്ളു..!ഇന്ന് , ഭൂമിയില്‍ ഒരാളെ എങ്കിലും കൈ പിടിച്ചു ഉയര്‍ത്തി കൊണ്ട് വരാന്‍ കഴിഞ്ഞു പോയ കാലങ്ങള്‍ തുറന്നു കാണിക്കാന്‍ ഇമേജ് നോക്കാറില്ലെന്നും കല ഷിബു ഫേസ്ബുക്കില്‍ കുറിച്ചു. .

ചങ്കൂറ്റം സ്വയം നേടിയെടുക്കണം
ഫേസ്ബുക്കില്‍ എഴുതുമ്പോള്‍ എവിടെയൊക്കെയോ ഞാനും ക്രൂശിക്കപ്പെടുമെന്നു ഭയക്കാറില്ല.. കാരണം ഇതെനിക്കുള്ള മരുന്ന്... ഈ ചങ്കുറ്റം സ്വയം നേടിയെടുത്തേ പറ്റൂ.....ആര് കൂടെ ഇല്ല എങ്കിലും എല്ലാവരും ജീവിക്കും..അത് മാത്രമാണ് സത്യം...! എന്ന് പറഞ്ഞാണ് കല ഷിബു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications