കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ?? അവസാനിക്കാത്ത ദുരൂഹത..! കുടുംബം നിരാഹാരത്തിലേക്ക്...!!
തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട താരം കലാഭവന്‍ മണി മരണമടഞ്ഞിട്ട് ഒരുവര്‍ഷം തികയുകയാണ്. എന്നാല്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. മണിയുടെ മരണം കൊലപാതകമെന്ന സംശയം തുടക്കത്തില്‍ തന്നെ കുടുംബവും മാധ്യമങ്ങളും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ സ്ഥിരീകരിക്കാനാവാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്.
Read Also: ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്കുന്നതില് നിന്ന് ശശികല വിലക്കി..!!പനീര്‍ശെല്‍വം വെളിപ്പെടുത്തുന്നു!
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് കുടുംബം നിരാഹാരത്തിലേക്ക് നീങ്ങുകയാണ്. ഇന്നുമുതല്‍ മൂന്ന് ദിവസമാണ് മണിയുടെ കുടുംബം നിരാഹാരമിരിക്കുക.

മണിയുടെ മരണത്തില്‍ ആദ്യം മുതല്ക്കേ സംശയം പ്രകടിപ്പിച്ചത് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനാണ്. രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് മണിയുടെ കുടുംബം നിരാഹാരമിരിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണം എന്നതാണ് പ്രധാന ആവശ്യം.

മണിയുടേത് കൊലപാതകം പോലുമാണെന്ന് കുടുംബം സംശയിക്കുന്നുണ്ട്. മണിയുടെ സുഹൃത്തുക്കളിലേക്കാണ് സംശയത്തിന്റെ മുന നീണ്ടത്. മണിയുടെ ആരോഗ്യനില ഗുരുതരമായിട്ടുപോലും കുടുംബത്തെ വിവരം അറിയിക്കാതെ മറച്ചുവെച്ചുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

പണത്തിന് വേണ്ടിയാണ് സുഹൃത്തുക്കള്‍ മണിയുടെ കൂടെ കൂടിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിന് കാരണമായതെന്നും സഹോദരന് രാമകൃഷ്ണന് ആരോപിച്ചു. മരണം സംബന്ധിച്ച് സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് രാമകൃഷണന് പറയുന്നു.

മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കേരള സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറി എന്നല്ലാതെ യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മരണത്തിന്റെ തലേദിവസം പാടിയില്‍ നടന്ന പാര്‍ട്ടിയില്‍ മണി നന്നായി മദ്യപിച്ചിരുന്നു. രാവിലെയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘമാണ് മണിയുടെ മരണം അന്വേഷിച്ചത്. നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും പോലീസിന് കണ്ടെത്താനായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.

മണി വിഷമദ്യം കഴിച്ചുവെന്ന് ആദ്യം മുതലേ സംശയം ഉയര്‍ന്നിരുന്നു. വിഷമദ്യം അകത്തുചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോര്‍ട്ടുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും പുറത്ത് വന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

ഇതേത്തുടര്‍ന്നാണ് കേരള പോലീസ് എങ്ങുമെത്താതെ ദുരൂഹതകളില്ലെന്ന റിപ്പോര്‍ട്ടുമായി അന്വേഷണം അവസാനിപ്പിച്ചത്. മണിയുടെ ആദ്യ ചരമവാര്‍ഷികത്തില്‍ അച്ഛന് രാമന്റെ സ്മാരകമായ കലാഗൃഹത്തിന് മുന്നിലാണ് കുടുംബത്തിന്റെ നിരാഹാരം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications