കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ?? അവസാനിക്കാത്ത ദുരൂഹത..! കുടുംബം നിരാഹാരത്തിലേക്ക്...!!

  • By അനാമിക
Google Oneindia Malayalam News

തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട താരം കലാഭവന്‍ മണി മരണമടഞ്ഞിട്ട് ഒരുവര്‍ഷം തികയുകയാണ്. എന്നാല്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. മണിയുടെ മരണം കൊലപാതകമെന്ന സംശയം തുടക്കത്തില്‍ തന്നെ കുടുംബവും മാധ്യമങ്ങളും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ സ്ഥിരീകരിക്കാനാവാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

Read Also: ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ നിന്ന് ശശികല വിലക്കി..!!പനീര്‍ശെല്‍വം വെളിപ്പെടുത്തുന്നു!

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് കുടുംബം നിരാഹാരത്തിലേക്ക് നീങ്ങുകയാണ്. ഇന്നുമുതല്‍ മൂന്ന് ദിവസമാണ് മണിയുടെ കുടുംബം നിരാഹാരമിരിക്കുക.

ദുരൂഹത നീക്കണം

മണിയുടെ മരണത്തില്‍ ആദ്യം മുതല്‍ക്കേ സംശയം പ്രകടിപ്പിച്ചത് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ്. രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് മണിയുടെ കുടുംബം നിരാഹാരമിരിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണം എന്നതാണ് പ്രധാന ആവശ്യം.

സംശയം സുഹൃത്തുക്കളെ

മണിയുടേത് കൊലപാതകം പോലുമാണെന്ന് കുടുംബം സംശയിക്കുന്നുണ്ട്. മണിയുടെ സുഹൃത്തുക്കളിലേക്കാണ് സംശയത്തിന്റെ മുന നീണ്ടത്. മണിയുടെ ആരോഗ്യനില ഗുരുതരമായിട്ടുപോലും കുടുംബത്തെ വിവരം അറിയിക്കാതെ മറച്ചുവെച്ചുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

മൊഴിയിലെ വൈരുദ്ധ്യം

പണത്തിന് വേണ്ടിയാണ് സുഹൃത്തുക്കള്‍ മണിയുടെ കൂടെ കൂടിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിന് കാരണമായതെന്നും സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. മരണം സംബന്ധിച്ച് സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് രാമകൃഷണന്‍ പറയുന്നു.

അന്വേഷണം ത്വരിതപ്പെടുത്തണം

മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കേരള സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറി എന്നല്ലാതെ യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ല.

കുഴഞ്ഞ് വീണ് മരണം

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മരണത്തിന്റെ തലേദിവസം പാടിയില്‍ നടന്ന പാര്‍ട്ടിയില്‍ മണി നന്നായി മദ്യപിച്ചിരുന്നു. രാവിലെയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആത്മഹത്യയോ കൊലപാതകമോ ?

പ്രത്യേക അന്വേഷണ സംഘമാണ് മണിയുടെ മരണം അന്വേഷിച്ചത്. നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും പോലീസിന് കണ്ടെത്താനായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.

എവിയെടെയുമെത്താതെ അന്വേഷണം

മണി വിഷമദ്യം കഴിച്ചുവെന്ന് ആദ്യം മുതലേ സംശയം ഉയര്‍ന്നിരുന്നു. വിഷമദ്യം അകത്തുചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും പുറത്ത് വന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

മണിയുടെ മരണവാർഷികം

ഇതേത്തുടര്‍ന്നാണ് കേരള പോലീസ് എങ്ങുമെത്താതെ ദുരൂഹതകളില്ലെന്ന റിപ്പോര്‍ട്ടുമായി അന്വേഷണം അവസാനിപ്പിച്ചത്. മണിയുടെ ആദ്യ ചരമവാര്‍ഷികത്തില്‍ അച്ഛന്‍ രാമന്റെ സ്മാരകമായ കലാഗൃഹത്തിന് മുന്നിലാണ് കുടുംബത്തിന്റെ നിരാഹാരം.

English summary
Kalabhavan Mani's family to undergo hunger strike demanding proper investigation in Mani's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X