Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണി മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചി: സിനിമാതാരം കലാഭവന്‍ മണി വീണ്ടും വിവാദക്കുരുക്കില്‍. വിമാനത്താവളത്തില്‍ വെച്ച് പരിശോധനയ്ക്കിടെ മണി അപമര്യാദയായി പെരുമാറി എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനാണ് പരാതിപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ കലാഭവന്‍ മണി കൂട്ടാക്കിയിട്ടില്ല.

മണി കുവൈത്തില്‍ നിന്നും കൊച്ചിയിലേക്ക് വന്നിറങ്ങിയ ഉടനെയായിരുന്നു സംഭവം. കയ്യിലെ ബ്രേസ്ലെറ്റ് സ്വര്‍ണമാണോ എന്ന് പരിശോധിക്കാന്‍ ചെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് മണി ബ്രേസ്ലെറ്റ് വലിച്ചൂരി എറിഞ്ഞു എന്നാണ് പരാതി. കലാഭവന്‍ മണിക്കെതിരെ കസ്റ്റംസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Kalabhavan Mani

അതിരപ്പള്ളിയില്‍ വെച്ച് വനപാലകരെ മര്‍ദ്ദിച്ച കേസിലും മണി പ്രതിയായിരുന്നു. വാഹന പരിശോധനയ്ക്കിടെ കലാഭവന്‍ മണി തങ്ങളെ മര്‍ദ്ദിച്ചു എന്ന് മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്. എന്നാല്‍ ജാതിപ്പേര് വിളിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നും തനിക്കെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നുമാണ് മണി അന്ന് പറഞ്ഞത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാനുള്ള വനപാലകരുടെ ശ്രമം തടയുക മാത്രമാണ് താന്‍ ചെയ്തത് എന്നും മണി പറഞ്ഞിരുന്നു.

വിമാനത്താവളത്തില്‍ സിനിമാ - ടി താരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ക്യൂ തെറ്റിക്കാന്‍ ശ്രമിച്ച് ടി വി അവതാരക രഞ്ജിനി ഹരിദാസും വിവാദത്തില്‍പ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+