Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയുടെ മരണം; സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആര് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ്. മനുഷ്യവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇത് വ്യക്തമാക്കിയത്. മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന് സിഥിരീകരിക്കാവുന്ന തെളിവുകലൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെ തുര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയാണ് പുതിയ റിപ്പോര്‍ട്ട്.

Kalabhavan Mani

ഇതുവരെയായി 290ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു. ഇതില്‍ നിന്നൊന്നും മരണകാരണം കണ്ടെത്താനായില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമൃത ആശുപത്രി, എറണാകുളം റീജ്യണല്‍ കെമിക്കല്‍ ലാബ്, ഹൈദരാബാദ് സെന്‍ട്രല്‍ ലാബ് എന്നിവിടങ്ങളില്‍ നടത്തിയ ആന്തരീകാവയവ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മൈഥലില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് എങ്ങിനെ മണിയുടെ ശരീരത്തില്‍ എത്തി എന്നത് സംബന്ധിച്ചും ഇത് മരണകാരണമായിട്ടുണ്ടോ എന്നത് സംബന്ധിച്ചുമുള്ള ശാസ്ത്രീയ വിശകലനം തുടരുകയാണ്. അതേസമയം മണിയുടെ മരണത്തിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായിരുന്നെന്നും എന്നാല്‍ പിന്നീട് മരണം നടന്ന് മുന്ന് മാസം പൂര്‍ത്തിയാകുമ്പോള്‍ മരണം സ്വാഭാവികമാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മണിയുടെ സഹോദരന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+