കലാഭവന്‍ മണി മരിച്ചതെങ്ങനെ? വിഷം ഉള്ളില്‍ച്ചെന്നോ...?
കൊച്ചി: മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് കലാഭവന്‍ മണിയുടെ മരണ വാര്‍ത്തയെത്തുന്നത്. എന്നാല്‍ കലാഭവന്‍ മണി മരിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച സംശയങ്ങള്‍ മലയാളികളെ വീണ്ടും ഞെട്ടിയ്ക്കുകയാണ്.
കലാഭവന്‍ മണിയുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരൂ.

കരള്‍ രോഗം?
കരള്‍ രോഗത്തെ തുടര്‍ന്നാണ് കലാഭവന്‍ മണി അന്തരിച്ചത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ അല്പ സമയത്തിന് ശേഷം ചാനലുകളിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്.

വിഷം ഉള്ളില്‍ ചെന്ന്?
കഴിച്ച മദ്യത്തില്‍ മെഥനോളിന്റെ അളവ് കൂടിയതാണ് മരണകാരണം എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

ആശുപത്രിയില്‍
മാര്‍ച്ച് അഞ്ചിന് വൈകീട്ടോടെയാണ് കലാഭവന്‍ മണിയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാര്‍ച്ച് ആറിന് രാവിലെ തന്നെ ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരങ്ങള്‍
ചേരാനല്ലൂര്‍ പോലീസ് ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ പോലീസ് എത്തി കലാഭവന്‍ മണിയുടെ മരണമൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ എത്തിയ്ക്കുമ്പോള്‍ തന്നെ മണിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗ വാര്‍ത്തകള്‍
കലാഭവന്‍ മണി ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ നേരത്തേ പ്രചരിയ്ക്കുന്നുന്നുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും അതിന് കൃത്യമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications